കൊ​ടു​ങ്ങ​ല്ലൂ​ർ മു​സി​രി​സ് ഹെ​റി​റ്റേ​ജ് പ്രോ​ജ​ക്ട് നി​ർ​മി​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച
Thursday, July 4, 2024 1:11 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ മു​സി​രി​സ് ഹെ​റി​റ്റേ​ജ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി പു​തു​ക്കിപ്പ​ണി​ത ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദ് കെ​ട്ടി​ട​ത്തി​ന്‍റെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ ക്ഷേ​ത്ര മ്യൂ​സി​യം കെ​ട്ടി​ട​ത്തി​ന്‍റെയു​മ​ട​ക്കം വി​വി​ധ പൈ​തൃ​ക സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച പൊ​തു​മ​രാ​മ​ത്ത്-ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വഹി​ക്കും.

കീ​ഴ്ത്ത​ളി ക്ഷേ​ത്ര​മ​ണ്ഡ​പം, തി​രു​വ​ഞ്ചി​ക്കു​ളം ക​നാ​ൽ ഹൗ​സ്, ഇ​സ്‌‌ലാ​മി​ക് ഡി​ജി​റ്റ​ൽ ആ​ർ​ക്കേവ്‌​സ്, മു​സി​രി​സ് വെ​ബ്‌​സൈ ​റ്റ്, വി​വി​ധ ആ​രാ​ധ​നാ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യും ഉ​ദ്ഘാ​ട​നം പോ​ലീ​സ് മൈ​താ​നി​യി​ൽ വൈ​കീട്ട് 4.30 ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി നി​ർ​വഹി​ക്കും. വി.​ആ​ർ. സു​നി​ൽകു​മാ​ർ എം​എ​ൽ എ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ബ​ന്നി ബ​ഹ​നാ നാ​ണ് എംപി മു​ഖ്യാ​തി​ഥി.

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ മു​സ്‌ലിം പ​ള്ളി എ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന വി​ഖ്യാ​ത​മാ​യ ചേ​ര​മാ​ൻ പെ​രു​മാ​ൾ പ​ള്ളി​യു​ടെ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 1.13 കോ​ടി രൂ​പ​യാ​ണു ചെ​ല​വാ​ക്കി​യ​ത്. 93.64 കോ​ടി രൂ​പ ചെ​ല​വാ​ക്കി പ​ള്ളി​യു​ടെ ചു​റ്റു​മ​തി​ലും പ​ണി​ക​ഴി​പ്പി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ശ്രേ​ഷ്ഠ പൈ​തൃ​ക അ​വ​ശേ​ഷി​പ്പു​ക​ളി​ലൊ​ന്നാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ ​ക​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ ഊ​ട്ടു​പു​ര, ഭ​ണ്ഡാ​ര​പ്പു​ര മാ​ളി​ക സ​മു​ച്ച​യ​ത്തി​ന്‍റെ സം​ര​ക്ഷ​ര​ണ പ​ദ്ധ​തി​ക്കു 3.23 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

ക്ഷേ​ത്ര കെ​ട്ടി​ട​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​ദ്യഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി. കേ​ര​ള പു​രാ​വ​സ്തു വ​കു​പ്പിന്‍റെ കീ​ഴി​ലു​ള്ള സം​ര​ക്ഷി​ത സ്മാ​ര​കം കൂ​ടി​യായ കീ​ഴ്ത​ളി​ ക്ഷേ​ത്ര​ത്തി​ന്‍റെ ബ​ലി​ക്ക​ല്ല് മ​ണ്ഡ​പ​ത്തി​ന്‍റെ നി​ർ​മാണ​വും മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി. ചേ​രകാ​ല​ത്തെ ക്ഷേ​ത്ര​ങ്ങ​ളു​ടെ വാ​സ്തു​ശൈ​ലി​ക്കു സ​മാ​ന​മാ​യാ​ണ് ഈ ​ബ​ലി​ക്ക​ൽ മ​ണ്ഡ​പം നി​ർ​മിച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ഞ്ചി​ക്കു​ള​ത്തെ ക​നാ​ൽ ഓ​ഫീ​സ് യ​ഥാ​ർ​ഥത്തി​ൽ ഡ​ച്ചു​കാ​രാ​ൽ നി​ർ​മി​ത​മാ​യ​താ​ണ്.

ആ ​ച​രി​ത്ര നി​ർ​മിതി​യു​ം സം​ര​ക്ഷ​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​തു​കൂ​ടാ​തെ തൃ​ക്കുല​ശേ​ഖ​ര​പു​രം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, ശൃം​ഗ​പു​രം ശി​വ​ക്ഷേ​ത്രം, തൃ​ക്കുല​ശേ​ഖ​ര​പു​രം ആ​ഴ്‌​വാ​ർ ക്ഷേ​ത്രം, പ​ടാ​കു​ളം അ​യ്യ​പ്പ​ക്ഷേ​ത്രം എ​ന്നി​വ​ട​ങ്ങ​ളി​ലെ പ്ര​ദ​ക്ഷി​ണ പ​ദ​ങ്ങ​ൾ, ആ​ൽ​ത്ത​റ​ക​ൾ തു​ട​ങ്ങി​യവയ​ട​ക്കം പ​തി​നാ​റ് ആ​രാ​ധ​നാ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം 3.29 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ചു.

ഈ ​വി​ക​സ​ന, സം​ര​ക്ഷ​ണ, ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ​യും മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യു​ടെ പു​തു​ക്കി​യ വെ​ബ്‌​സൈ​റ്റി​ന്‍റെയും ഇ​സ്ലാ​മി​ക് ഡി​ജി​റ്റ​ൽ ആ​ർ​ക്കേ​വ്‌​സി​ന്‍റെയും ഉ​ദ്ഘാ​ട​ന​ങ്ങ​ളാ​ണ് മ​ന്ത്രി പി.​എ.​ മു​ഹ്മ​ദ് റി​യാ​സ് നി​ർ​വഹി​ക്കു​ക.

ടൂ​റി​സം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​ ബി​ജു, ടൂ​റി​സ് ഡ​യ​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​ മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ർ ഡോ. ​കെ. മ​നോ​ജ്കു​മാ​ർ, ​കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ ടി.​കെ. ഗീ​ത, വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ അ​ഡ്വ. വി.​എ​സ്. ദി​ന​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.