അ​ന്ന​മ​ന​ട​യി​ൽ ഞാ​റ്റു​വേ​ലച്ച​ന്ത സം​ഘ​ടി​പ്പി​ച്ചു
Saturday, July 6, 2024 1:31 AM IST
അ​ന്ന​മ​ന​ട: ഗു​ണ​മേേേ​ന്മ​യു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ൾ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി അ​ന്ന​മ​ന​ട കൃ​ഷി​ഭ​വ​നി​ൽ ഞാ​റ്റു​വേ​ലച്ച​ന്ത സം​ഘ​ടി​പ്പി​ച്ചു. ഞാ​റ്റു​വേ​ലച്ച​ന്ത​യു​ടെ​യും ക​ർ​ഷ​ക സ​ഭ​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​ഞ്ജു സ​തീ​ശ​ൻ അ​ധ്യ​ക്ഷ​യാ​യി.

വി​വി​ധ കീ​ടരോ​ഗ നി​യ​ന്ത്ര​ണോ​ല്പ​ന്ന​ങ്ങ​ളു​ടെ​യും കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​ം ഉ​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ കൃ​ഷി​ഭ​വ​നി​ൽ വി​ള ആ​രോ​ഗ്യ ക്ലി​നി​ക് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ജൈ​വ കീ​ട - കു​മി​ൾ​നാ​ശി​നി​ക​ൾ, രോ​ഗ​നി​യ​ന്ത്ര​ണ ഉ​ല്പ​ന്ന​ങ്ങ​ൾ എ​ന്നി​വ സൗ​ജ​ന്യ വി​ത​ര​ണ​ത്തി​നു സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ ഹ​രി​ഗോ​വി​ന്ദ് പ​റ​ഞ്ഞു. ടെ​സി ടൈ​റ്റ​സ്, ഡേ​വി​സ് കു​ര്യ​ൻ, കെ.​കെ. ​ര​വി ന​മ്പൂ​തി​രി, കെ.​എ. ബൈ​ജു, ടി.​എ. സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.