ഇരിങ്ങാലക്കുട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലില്‍ ദു​ക്‌​റാ​ന ഊ​ട്ടു​തി​രു​നാ​ളി​നു വ​ന്‍​ഭ​ക്ത​ജ​ന​പ്ര​വാ​ഹം
Thursday, July 4, 2024 12:06 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലെ ദു​ക്‌​റാ​ന ഊ​ട്ടു​തി​രു​നാ​ളി​ന് വ​ന്‍​ഭ​ക്ത​ജ​ന​പ്ര​വാ​ഹം.

ഇ​ന്ന​ലെ രാ​വി​ലെ 7.30 ന് ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ഊ​ട്ടു​നേ​ര്‍​ച്ച വെ​ഞ്ച​രി​പ്പ് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​സി​ബു ക​ള്ളാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട് (ജൂ​ണി​യ​ര്‍) തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം ന​ട​ത്തി. ക​ത്തീ​ഡ്ര​ല്‍ അ​ങ്ക​ണ​ത്തി​ലെ പ​ന്ത​ലി​ല്‍ കാ​ല്‍ ല​ക്ഷം പേ​ര്‍​ക്കാ​ണു ദു​ക്‌​റാ​ന നേ​ര്‍​ച്ച​യൂ​ട്ട് ന​ട​ത്തി​യ​ത്.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ഹാ​ലി​റ്റ് തു​ലാ​പ​റ​മ്പ​ന്‍, ഫാ. ​ഗ്ലി​ഡി​ന്‍ പ​ഞ്ഞി​ ക്കാ​ര​ന്‍, ഫാ. ​ജോ​സ​ഫ് പ​യ്യ​പ്പി​ള്ളി, തി​രു​നാ​ള്‍ ക​ണ്‍​വീ​ന​റും ട്ര​സ്റ്റി​യു​മാ​യ ജോ​ബി അ​ക്ക​ര​ക്കാ​ര​ന്‍, കൈ​ക്കാ​ര​ന്മാ​രാ​യ ആ​ന്‍റ ണി ജോ​ണ്‍ ക​ണ്ടം​കു​ള​ത്തി, ലിം​സ​ണ്‍ ഊ​ക്ക​ന്‍, ബ്രി​സ്റ്റോ വി​ന്‍​സന്‍റ് എ​ലു​വ​ത്തി​ങ്ക​ല്‍, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​മി ചേ​റ്റു​പു​ഴ​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.