മ​നു​ഷ്യ​ത്വ​വും സാ​ങ്കേ​തി​കമി​ക​വും ഉ​ള്ള​വ​രാ​ക​ണം എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍: ബി​ഷ​പ്
Sunday, July 7, 2024 7:29 AM IST
കൊ​ട​ക​ര: മ​നു​ഷ്യ​ത്വ​വും സാ​ങ്കേ​തി​ക മി​ക​വും ഉ​ള്ള​വ​രാ​ക​ണം എ​ന്‍​ജി​നീ​യ​ര്‍​മാ​രെ​ന്നു ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍. കൊ​ട​ക​ര സ​ഹൃ​ദ​യ ഓ​ട്ടോ​ണോ​മ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ള​ജി​ല്‍​നി​ന്ന് പ​ത്തൊ​മ്പ​താ​മ​ത്തെ ബാ​ച്ചി​ല്‍ 351 പേ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി. പ​ഠി​ച്ച സ്ഥാ​പ​ന​ത്തോ​ടും രാ​ജ്യ​ത്തോ​ടും അ​ഭി​മാ​ന​മു​ള്ള​വ​രാ​യി​രി​ക്കു​ക​യും പു​തി​യ അ​റി​വു​ക​ള്‍ ക​ണ്ടെ​ത്താ​നും മി​ക​വ് നി​ല​നി​ര്‍​ത്താ​നും ഓ​രോ എ​ന്‍​ജി​നീ​യ​ര്‍​മാ​രും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് ഡി​ടി​ഇ ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​ആ​ർ. ഷാ​ലി​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ല്‍ പ​റ​ഞ്ഞു.

ലാന്പ് ലൈ​റ്റിം​ഗോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ആ​ന്‍റോ ചു​ങ്ക​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. ഡ​യ​റ​ക്ട​ര്‍ ഡോ. ​ലി​യോ​ണ്‍ ഇ​ട്ടി​ച്ച​ൻ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ൽ ഡോ. ​നി​ക്‌​സ​ന്‍ കു​രു​വി​ള ബി​രു​ദ​ദാ​ന സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ഞ്ഞി​ലാ​സ് ഫു​ഡ്‌​സ് ചെ​യ​ര്‍​മാ​ന്‍ വി​നോ​ദ് മ​ഞ്ഞി​ല ബി​രു​ദം സ്വീ​ക​രി​ച്ച കു​ട്ടി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. മാ​നേ​ജ​ര്‍ മോ​ണ്‍. ​വി​ല്‍​സ​ന്‍ ഈ​ര​ത്ത​ര അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം ന​ല്‍​കി. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സു​ധ വ​ള​വി ബെ​സ്റ്റ് പ്രോ​ജ​ക്ട് അ​വാ​ര്‍​ഡ് അ​നൗ​ണ്‍​സ് ചെ​യ്തു.

തു​ട​ര്‍​ന്ന് വി​വി​ധ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ത​ല​ത്തി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും മി​ക​ച്ച ക​മ്പ​നി​യി​ല്‍ പ്ലേ​സ്‌​മെ​ന്‍റ് നേ​ടി​യ​വ​ര്‍​ക്കു​ള്ള ഓ​ഫ​ര്‍ ലെ​റ്റ​ര്‍ വി​ത​ര​ണ​വും ന​ട​ന്നു. പി​ടി​ഡ​ബ്യു​എ പ്ര​തി​നി​ധി തോ​മാ​സ് സ്‌​ക​റി​യ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ മി​സ് ബി​ന​റ്റ് റോ​സ് ന​ന്ദി പ​റ​ഞ്ഞു.