വ​ര​ന്ത​ര​പ്പി​ള്ളി ക​ല​വ​റ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ര്‍​ന്നു
Sunday, July 7, 2024 7:30 AM IST
വ​ര​ന്ത​ര​പ്പി​ള്ളി: ക​ല​വ​റ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ര്‍​ന്നു. പൗ​ണ്ട് മു​ത​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം വ​രെ​യു​ള്ള റോ​ഡാ​ണ് കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ​ത്. മ​ഴ ക​ന​ത്ത​തോ​ടെ കു​ഴി​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്നതു​മൂ​ലം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.

ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ലേ​ക്ക് വ​രു​ന്ന പ്രാ​യ​മാ​യ​വ​രും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. നി​ര​വ​ധി സ്‌​കൂ​ള്‍ വാ​ഹ​ന ങ്ങ​ളും നാ​ട്ടു​കാ​രും യാ​ത്ര ചെ​യ്യു​ന്ന റോ​ഡ് ത​ക​ര്‍​ന്നി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നില്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. എ​ത്ര​യും വേ​ഗം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി റോ​ഡ് സ​ഞ്ചാരയോ​ഗ്യ​മാ​ക്ക​ണ​മെ​ ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ സു​രേ​ഷ് ചെ​മ്മ​നാ​ട​ന്‍ വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു പ​രാ​തി ന​ല്‍​കി.