ഊ​ട്ടു​തി​രു​നാളും ജൂ​ബി​ലി ആ​ഘോ​ഷ​വും
Sunday, July 7, 2024 7:30 AM IST
മു​ണ്ടൂ​ർ: ജോ​ണ്‍ പോ​ള്‍ ന​ഗ​റി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ക​പ്പേ​ള​യി​ലെ 25-ാമ​ത് ഊ​ട്ടു തി​രു​നാ​ളും വി​കാ​രി ഫാ. ​ബാ​ബു അ​പ്പാ​ട​ന്‍റെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി​യും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ക​പ്പേ​ള പ​രി​സ​ര​ത്ത് ഒ​രു​ക്കി​യ അ​ല​ങ്കാ​ര പ​ന്ത​ലി​ല്‍ ജൂ​ബി​ലേ​റി​യ​നേ​യും മ​റ്റ് പു​രോ​ഹി​ത​രെ​യും വി​ശി​ഷ്ടാതിഥി​ക​ളെയും സ്വീ​ക​രി​ച്ചാ​ന​യി​ച്ചു.

ര​ജ​ത ജൂ​ബി​ലി​യെ അ​നു​സ്മ​രി​ച്ചുകൊ​ണ്ട് 25 മാ​ലാ​ഖ​മാ​രും 25 ക്രി​സ്തീ​യ പ​ര​മ്പ​രാ​ഗ​ത വേ​ഷ​ധാ​രി​ക​ളും ഉ​ണ്ണി​യേ​ശു​വി​നെ കൈ​ളി​ലേ​ന്തി​യ വി​ശു​ദ്ധ അ​ന്താ​ണീ​സും പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ അ​ണി​നി​ര​ന്നു. മു​ത്തുക്കുട​ക​ളും ബാ​ൻഡ് വാ​ദ്യ​വും പോ​പ്പ് പോ​ള്‍ മേ​ഴ്‌​സി ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ ശി​ങ്കാ​രി​മേ​ള​വും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റുകൂ​ട്ടി.

തു​ട​ര്‍​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഫാ.​ ബാ​ബു അ​പ്പാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ഷാ​ജി കൊ​ച്ചു​പു​ര​യ്ക്ക​ല്‍ അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ഗോ​ഡ്‌​വി​ന്‍ കി​ഴ​ക്കൂ​ട​ന്‍, സി​സ്റ്റ​ര്‍ ആ​ന്‍​സി പോ​ള്‍, സി.​ജെ. ജെ​യിം​സ്, സി.​വി. കു​രി​യാ​ക്കോ​സ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ കെ.​ബി. ദീ​പ​ക് തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ക്ഷ​ണ​വും തു​ട​ര്‍​ന്ന് ഊ​ട്ട് നേ​ര്‍​ച്ച ആ​ശീ​ര്‍​വാ​ദ​വും ഉ​ണ്ടാ​യി​രു​ന്നു.

ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ലി​വാ​നീ​ഷ്, പോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ എം. ​വി. ജോ​സ​ഫ്, സി​സ്റ്റ​ര്‍ ജി​ജി ജോ​സ​ഫ്, സി​സ്റ്റ​ര്‍ സി​സി​ലി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.