പി​റ​വ​ത്ത് ഹ​രി​ത​ക​ര്‍​മ​സേ​ന ഹൈ​ട്ടെ​ക്കാ​യി
Sunday, September 29, 2024 4:26 AM IST
പി​റ​വം: പി​റ​വം ന​ഗ​ര​സ​ഭ​യ്‌​ക്ക് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ ക​ണ്‍​സോ​ര്‍​ഷ്യം അ​ക്കൗ​ണ്ട് വ​ഴി​യു​ള്ള യൂ​സ​ര്‍ ഫീ ​ക​ള​ക്ഷ​ന്‍, ഇ​ത​ര സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം പൂ​ര്‍​ണ​മാ​യി ഡി​ജി​റ്റ​ലാ​യി. ജി​ല്ല​യി​ൽ ഹ​രി​ത​ക​ർ​മ​സേ​ന ഡി​ജി​റ്റ​ലാ​യ ആ​ദ്യ ന​ഗ​ര​സ​ഭ​യാ​ണ് പി​റ​വം. ഹ​രി​ത​ക​ർ​മ​സേ​ന ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ജൂ​ലി സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഇ​നി മു​ത​ല്‍ ക്യു ​ആ​ർ കോ​ഡ് മു​ഖേ​ന​യും എ​സ്എം​എ​സ് വ​ഴി ല​ഭി​ക്കു​ന്ന ലി​ങ്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യും ഡെ​ബി​റ്റ് കാ​ര്‍​ഡ്, ക്രെ​ഡി​റ്റ് കാ​ര്‍​ഡ്, ഗൂ​ഗി​ള്‍ പേ, ​ഫോ​ണ്‍​പേ, പേ​ടി​എം എ​ന്നീ സം​വി​ധാ​ന​ങ്ങ​ള്‍ വ​ഴി പ​ണ​മ​ട​ക്കാം. ഈ ​പ​ദ്ധ​തി ഐ​സി​ഐ​സി​ഐ ബാ​ങ്കു​മാ​യി ചേ​ര്‍​ന്നാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഹ​രി​ത​ക​ര്‍​മ​സേ​ന​ക്ക് പ​ണ​മ​ട​ക്കേ​ണ്ട​ത് (യൂ​സ​ര്‍ ഫീ) ​സം​ബ​ന്ധി​ച്ച മെ​സേ​ജ് ഐ​സി​സി​ടി​യാ​ണ് അ​യ​ക്കു​ന്ന​ത്. എ​ല്ലാ മാ​സ​വും കൃ​ത്യ​മാ​യി നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പ​ണ​മ​ട​യ്ക്കു​ന്ന​തി​ന് മെ​സേ​ജ് വ​രു​ന്ന​താ​ണ്.