നെടുമ്പാശേരി : അത്താണി അസീസിയൻ മിനി മാരത്തണിൽ 10 കിലോമീറ്റർ വിഭാഗത്തിലും മുന്നു കിലോമീറ്റർ വിഭാഗത്തിലുമായി 750 പരം ദേശീയ-അന്തർദേശീയ,യൂണിവേഴ്സിറ്റി, വിദേശ കായികതാരങ്ങൾ പങ്കുചേർന്നു. ലഹരി വിമുക്ത നാട് എന്ന സന്ദേശവുമായിനടത്തിയ ഈ മാരത്തണിൽ എല്ലാ കായികതാരങ്ങളും ലഹരി വിമുക്ത പ്രതിജ്ഞ എടുത്തു. ജനൽ കൺവീനർ ഫാ. വർഗീസ് അസിൻ തൈപ്പറമ്പിൽ നേതൃത്വം നൽകി .
രാവിലെ ആറിന് ആലുവ ഡിവൈഎസ്പി ടി.ആർ. രാജേഷ് മരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. 350 ൽ പരം വിദ്യാർഥി-വിദ്യാർഥിനികൾ പങ്കെടുത്ത ഫൺ റൺ ബിഷപ് മാർ തോമസ് ചക്യത്ത് ഫ്ലാഗ് ഓഫ് ചെയ്തു. വിജയികളായവർക്ക് ജസ്റ്റിസ് നാരായണകുറുപ്പ് മെഡലുകൾ നൽകി.
സമ്മാനദാന ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ, ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ, യു. ഷറഫലി, ടി. വി. പ്രതീഷ്, ജയ മുരളീധരൻ, ജോബി നെല്കര, സജി കെ. ജോർജ്, ബിനു തോമസ് , ഹിരൻ മാത്യു , ബാബു ജോർജ് , കെ.വി. ഷാലി, ടി.സി. ഷൈബി , ഫാ. ജോർജ് വിതയത്തിൽ എന്നിവർ വിജയികൾക്ക് സമ്മാനം നൽകി.
ഈ മരത്തോണിൽ ഏറ്റവും കൂടുതൽ കായിക താരങ്ങളെ പങ്കെടുപ്പിച്ച ക്ലബുകൾക്കുള്ള പുരസ്കാരം മേജർ രവി സ്പോർട്സ് അക്കാദമി, ചെറായി റണ്ണേഴ്സ്, പെരിയാർ അഡ്വഞ്ചേഴ്സ് എന്നിവർ കരസ്ഥമാക്കി. മികച്ച സംഘാടകർകുള്ള അവാർഡ് എം.എസ്. അനുകൃഷ്ണ, എ.എച്ച്. ഉബൈദ് , എം.ആർ. ഗിരീഷ് കുമാർ, കെ.വി. ഷാലി എന്നിവർക്ക് നൽകി.
ഏറ്റവും സീനിയർ വെട്രൺ റണ്ണർ അവാർഡ് ഇ.വി. ആദിത്യൻ എടപ്പാളിന് നൽകി. വിവിധ കാറ്റഗറികളിലായി ജോസ് ഇല്ലിക്കൽ, രമ, പൗർണമി, മനോജ്, അലൻ ഷാജു, ഫിദ ഫാത്തിമ, മയൂഖ, അഭിനീത് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഷറഫുദ്ദീൻ വയനാട് , പി.എച്ച്. വിദ്യ , നേഹൽ കെ. ബിനീഷ്, ജിൻസി, ആനന്ദ്, ഹാഷ്ന ബൈജു, ജോഷ്വാ, രാഹുൽ പാൻ വെസ്റ്റ് ബംഗാൾ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജസ്റ്റിൻ ചെറായി, സുൽത്താന കമ്മത്ത് മംഗലാപുരം, ആര്യ,
ആൻജോയ്, സൽമാനുൽ ഫാരിസ്, ഡാൻസൺ ഡോറിസ്, വി. അഞ്ചു ബാഗിൽ എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് കാഷ് പ്രൈസും മൊമെന്റോയും നൽകി. മരത്തോണിൽ പങ്കെടുത്ത എല്ലാവർക്കും മെഡലും ടി ഷർട്ടും നൽകി.