റെ​യി​ൽ​വേ വി​ക​സ​നം ജ​ന​സ​ദ​സ് മു​ള​ന്തു​രു​ത്തി​യി​ൽ ഒ​ന്നി​ന്
Saturday, September 28, 2024 4:12 AM IST
പി​റ​വം: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ജ​ന​സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി അ​റി​യി​ച്ചു.

ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​കാ​ഞ്ഞി​ര​മ​റ്റം, 2.30ന് ​മു​ള​ന്തു​രു​ത്തി, 3.30 ന് ​ചോ​റ്റാ​നി​ക്ക​ര എ​ന്നീ റ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ക. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ജ​ന​സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​ന​പ്ര​തി​നി​ധി​ക​ൾ, റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​താ​ണ​ന്നും എം​പി പ​റ​ഞ്ഞു.