താ​ലൂ​ക്ക്-വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ സ്മാ​ർ​ട്ടാ​കും
Sunday, September 29, 2024 4:15 AM IST
കാ​ക്ക​നാ​ട് : തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ ആ​റ് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കും താ​ലൂ​ക്ക് ഓ​ഫീ​സി​നും ലാ​പ്ടോ​പ്പ്, കം​പ്യൂ​ട്ട​ർ, പ്രി​ന്‍റ​ർ, ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ൻ എ​ന്നി​വ വി​ത​ര​ണം ചെ​യ്ത് തൃ​ക്കാ​ക്ക​ര എം​എ​ൽ​എ ഉ​മാ​തോ​മ​സ്. എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു​ള്ള​തു​ക​യി​ൽ നി​ന്നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

വി​ല്ലേ​ജ് ഓ​ഫീസു​ക​ൾ കൂ​ടു​ത​ൽ സ്മാ​ർ​ട്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. കം​പ്യൂ​ട്ട​റു​ക​ൾ കൂ​ടാ​തെ വ​ലി​യ സ്കെ​ച്ചു​ക​ളും രേ​ഖ​ക​ളും സ്കാ​ൻ ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ്കാ​ന​റും, ന​ൽ​കി​യി​ട്ടു​ണ്ട്. 10 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ഇ​വ വി​ത​ര​ണം ചെ​യ്ത​ത്.