തൃക്കാക്കര നഗരസഭയിൽ കു​ടി​വെ​ള്ള ബി​ല്ലി​ൽ തി​രി​മ​റി ന​ട​ത്തി പ​ണം വെ​ട്ടി​ക്കാ​ൻ ശ്ര​മമെന്ന്
Saturday, September 28, 2024 4:12 AM IST
കാ​ക്ക​നാ​ട് : വ​ര​ൾ​ച്ച​ക്കാ​ല​ത്ത് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ടാ​ങ്ക​റു​ക​ളി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്ത വ​ക​യി​ൽ ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ​ന്ന് ന​ഗ​ര​സ​ഭ ധ​ന​കാ​ര്യ ക​മ്മി​റ്റി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഫ​യ​ലി​ൽ കൃ​ത്രി​മ​ത്വം കാ​ട്ടി കൂ​ടു​ത​ൽ പ​ണം ത​ട്ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ ത​ല​ത്തി​ൽ ന​ട​ന്ന ഇ​ട​പെ​ട​ലു​ക​ളാ​ണ് ധ​ന​കാ​ര്യ ക​മ്മി​റ്റി ക​ണ്ടെ​ത്തി ത​ട​ഞ്ഞ​ത്.

2023 മേ​യ് 25 ന് ​ന​ൽ​കി​യ ബി​ല്ലു പ്ര​കാ​രം ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ 190 ലോ​ഡ് കു​ടി​വെ​ള്ളം വി​വി​ധ ഡി​വി​ഷ​നു​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത​താ​യാ​ണ് ക​ണ​ക്ക്. ഇ​തേ​ബി​ല്ലി​ൽ കൃ​ത്രി​മ​ത്വം കാ​ണി​ച്ച് ബി​ൽ തു​ക​യും കു​ടി​വെ​ള്ള വി​ത​ര​ണ​ക്ക​ണ​ക്കും പെ​രു​പ്പി​ച്ചു കാ​ട്ടി​യ​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

190 ലോ​ഡ് കു​ടി​വെ​ള്ളം എ​ന്ന​ത് 299 ലോ​ഡ് ടാ​ങ്ക​ർ കു​ടി​വെ​ള്ള​മെ​ന്ന് തി​രു​ത്തി 2,39,000 രൂ​പ​യാ​യി ബി​ൽ തു​ക വ​ർ​ധി​പ്പി​ച്ചു. 2024 മേ​യ് 31 ന് ​ന​ൽ​കി​യ ബി​ൽ ന​ഗ​ര​സ​ഭ ധ​ന​കാ​ര്യ ക​മ്മി​റ്റി മു​മ്പാ​കെ പ​രി​ഗ​ണ​ന​ക്കു വ​ന്ന​പ്പോ​ഴാ​ണ് ക്ര​മ​ക്കേ​ടു​ക​ൾ പി​ടി​കൂ​ടി​യ​ത്.