കു​ണ്ട​ന്നൂ​ര്‍ ബൈ​പ്പാ​സ് സ്ഥ​ല​മെ​ടു​പ്പ്: ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ചു
Sunday, September 29, 2024 3:46 AM IST
അ​ങ്ക​മാ​ലി: കു​ണ്ട​ന്നൂ​ര്‍ ബൈ​പ്പാസി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ പ​രാ​തി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്താ​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നു​മാ​യി യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു.

സ്ഥ​ല ഉ​ട​മ​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ദ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ മാ​ത്യു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ സി​നി മ​നോ​ജ്, നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ബി​ജു​കു​മാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ വി​നി​ത, വി​ദ​ഗ്ദാം​ഗ​ങ്ങ​ളാ​യ സ​ജി കു​ടി​യി​രി​പ്പി​ല്‍ , ബി​ന്ദു മോ​ന്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ബൈ​പ്പാസി​ന്‍റെ കൃ​ത്യ​മാ​യ സ്ഥ​ല നി​ര്‍​ണ​യം, അ​നു​ബ​ന്ധ പാ​ത​ക​ള്‍, സ്ഥ​ല​വും വീ​ടും ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ലം, ന​ഷ്ട​പ​രി​ഹാ​രം, പു​ന​ര​ധി​വാ​സം എ​ന്നീ കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം വ്യക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​രി​ല്‍ നി​ന്നും മു​ന്‍​കൂ​ട്ടി ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​തി​നാ​യി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ര​ക്ഷാ​ധി​കാ​രി​യും ഉ​പാ​ധ്യ​ക്ഷ ഉ​പ​ര​ക്ഷാ​ധി​കാ​രി​യാ​യും ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍: ബി​ന്ദു​മോ​ന്‍(​ചെ​യ​ര്‍​മാ​ന്‍), വെ​സ് ചെ​യ​ര്‍​മാ​ന്‍ - ബി​ബി​ന്‍ ഷാ​ജ​ന്‍ (വെ​സ് ചെ​യ​ര്‍​മാ​ന്‍),

ജോ​ണി തെ​ക്കി​നേ​ത്ത്(​ക​ണ്‍​വീ​ന​ര്‍), പി.​എ​ന്‍.​അ​ജി​ത്കു​മാ​ര്‍(​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍), പ്രി​ന്‍​സ് ടി.​ആ​ന്‍റണി(​ട്ര​ഷ​റ​ര്‍). ബൈ​പ്പാ​സ് ക​ട​ന്നു പോ​കു​ന്ന വാ​ര്‍​ഡു​ക​ളി​ലെ കൗ​ണ്‍​സി​ല​ര്‍​മാ​രും ഈ ​വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നും ര​ണ്ട് പ്ര​തി​നി​ധി​ക​ള്‍ വീ​ത​വും കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കും.