കു​ടും​ബ കോ​ട​തി​യി​ലെ കി​ണ​റി​ൽ പെ​ട്രോ​ൾ സാ​ന്നി​ധ്യം: ഇ​ന്ന് പ​രി​ശോ​ധ​ന
Saturday, September 28, 2024 3:53 AM IST
ആ​ലു​വ: കു​ടും​ബ കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ കി​ണ​റി​ൽ പെ​ട്രോ​ൾ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് സം​ശ​യം. കോ​ട​തി ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കെ​ട്ടി​ട ഉ​ട​മ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് പ​രാ​തി ന​ൽ​കി.

ആ​ലു​വ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്തെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് കു​ടും​ബ കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ വ​ർ​ഷ​ങ്ങ​ളാ​യി കി​ണ​ർ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഒ​രാ​ഴ്ച്ച​യാ​യി​ട്ടാ​ണ് വെ​ള്ള​ത്തി​ന് മു​ക​ളി​ൽ ഓ​യി​ൽ മാ​യ​വും ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം വെ​ള്ളം പ​രി​ശോ​ധ​ന ന​ട​ത്തും. ആ​വ​ശ്യ​മെ​ങ്കി​ൽ കാ​ക്ക​നാ​ട് ജ​ല പ​രി​ശോ​ധ​ന ലാ​ബി​ന് സാ​മ്പി​ൾ കൈ​മാ​റും. പ​മ്പ് ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ നി​ന്നു​ള്ള ചോ​ർ​ച്ച​യാ​കാം കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.