പോ​യാ​ലി​മ​ല ബ​യോ​സ​ർ​വേ : സ​സ്യ-​ശ​ല​ഭ ജൈ​വ വൈ​വി​ധ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി
Sunday, September 29, 2024 4:15 AM IST
മൂ​വാ​റ്റു​പു​ഴ: പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് പോ​യാ​ലി​മ​ല​യി​ലെ ബ​യോ​സ​ർ​വേ​യി​ൽ 83 സ​സ്യ ഇ​ന​ങ്ങ​ളും 23 ചി​ത്ര​ശ​ല​ഭ ഇ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മൂ​വാ​റ്റു​പു​ഴ ഏ​രി​യ, തൃ​പ്പൂ​ണി​ത്തു​റ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് ഫോ​റ​സ്റ്റ് ക്ല​ബ്, ന​ങ്ങേ​ലി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ഫോ​റ​സ്റ്റ് ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ​ർ​വേ സം​ഘ​ടി​പ്പി​ച്ച​ത്.

പ്രാ​ഥ​മി​ക സ​ർ​വേ​യി​ൽ 40 സ​സ്യ കു​ടും​ബ​ങ്ങ​ളി​ലെ 83 സ​സ്യ ഇ​ന​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. 83 സ​സ്യ​ങ്ങ​ളി​ൽ 27 വൃ​ക്ഷ​ങ്ങ​ൾ, 26 ചെ​റു​സ​സ്യ​ങ്ങ​ൾ, 14 കു​റ്റി​ച്ചെ​ടി​ക​ൾ, 15 വ​ള്ളി​ച്ചെ​ടി​ക​ൾ, ഒ​പ്പം ഒ​രു പാ​യ​ൽ ഇ​ന​വും ഉ​ൾ​പ്പെ​ടു​ന്നു.

നിം​ഫാ​ലി​ഡേ വി​ഭാ​ഗ​ത്തി​ൽ 12 സ്പീ​ഷീ​സ്, പി​യ​റി​ഡേ നാ​ല് ഇ​ന​ങ്ങ​ൾ, പാ​പ്പി​ലി​യോ​നി​ഡേ മൂ​ന്ന് ഇ​ന​ങ്ങ​ൾ, ഹെ​സ്പെ​രി​ഡേ ര​ണ്ട് ഇ​ന​ങ്ങ​ൾ, ലൈ​ക​നി​ഡേ ര​ണ്ട് ഇ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ക​ണ്ടെ​ത്തി​യ പ്ര​ധാ​ന ചി​ത്ര​ശ​ല​ഭ ഇ​ന​ങ്ങ​ൾ. പോ​യാ​ലി​മ​ല​യു​ടെ ജൈ​വ വൈ​വി​ധ്യ​വും അ​തി​ന്‍റെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​വും ഇ​തു​വ​ഴി കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​കു​ന്നു.

വി​വി​ധ ജൈ​വ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും വ​രും ത​ല​മു​റ​യ്ക്കാ​യി ഇ​വ​യെ നി​ല​നി​ർ​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും അ​ടി​യ​ന്ത​ര​മാ​യി ആ​വി​ഷ്ക​രി​ക്കേ​ണ്ട​തു​ണ്ട്.
പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. അ​സീ​സി​ന് പോ​യാ​ലി​മ​ല ബ​യോ​സ​ർ​വേ റി​പ്പോ​ർ​ട്ട് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മൂ​വാ​റ്റു​പു​ഴ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​ജ് കെ. ​ദാ​മോ​ദ​ർ കൈ​മാ​റി.

പാ​യി​പ്ര ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ജോ​സ​ഫ് തോ​മ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​ച്ച്. ഷാ​ജി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എ​സ്. മു​ഹ​മ്മ​ദ് ഷാ​ഫി, അം​ഗ​ങ്ങ​ളാ​യ എം.​എ. നൗ​ഷാ​ദ്, എ.​ടി. സു​രേ​ന്ദ്ര​ൻ, വി​ജി പ്ര​ഭാ​ക​ര​ൻ, വി.​ഇ. നാ​സ​ർ, എ​ൽ​ജി റോ​യ്, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.