കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ച്ച പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Saturday, September 28, 2024 4:12 AM IST
മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ച്ച പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ആ​ർ​ടി​ഇ​എ (സി​ഐ​ടി​യു) പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ബ​സ് സ്റ്റാ​ൻ​ഡി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി​മോ​നെ മ​ർ​ദി​ച്ച ര​ണ്ടം​ഗ സം​ഘ​ത്തെ അ​റ​സ്റ്റു ചെ​യ്യ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ മ​ർ​ദ​ന​ത്തി​ൽ ചെ​വി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​ജി​മോ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഷാ​ജി​മോ​ന്‍റെ കേ​ൾ​വി ശ​ക്തി ഭാ​ഗി​ക​മാ​യി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.

സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും, യൂ​ണി​യ​ന്‍റെ​യും പ​രാ​തി​യെ​തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും മ​ർ​ദി​ച്ച പ്ര​തി​ക​ളെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​യോ​ഗം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മി​ഥു​ൻ സി. ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ​ൽ​ദോ​സ് വ​ർ​ക്കി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക് കു​മാ​ർ ഒ.​ടി, സു​നീ​ദ്കു​മാ​ർ, അ​ഷ​റ​ഫ് പി.​എം, അ​ബ്ദു​ൽ ഖാ​ദ​ർ ബി.​എം, റ്റി ​വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.