ടി​പ്പ​റി​ന​ടി​യി​ൽ​പ്പെ​ട്ട ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​ക്ക് ദാ​രു​ണാ​ന്ത്യം
Saturday, September 28, 2024 3:41 AM IST
മ​ര​ട്: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ഴാ​തെ വെ​ട്ടി​ച്ച സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ടി​പ്പ​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട സ്കൂ​ട്ട​ർ യാ​ത്രി​ക​യാ​യ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​ക്ക് ദാ​രു​ണാ​ന്ത്യം. മ​ര​ട് വി​ടി​ജെ എ​ൻ​ക്ലേ​വ് ബ​ണ്ട് റോ​ഡ് തെ​ക്കേ​ട​ത്ത് ഡോ. ​വി​ൻ​സി വ​ർ​ഗീ​സാ(42)​ണ് മ​രി​ച്ച​ത്. ഗാ​ന്ധി​സ്ക്വ​യ​റി​ലെ ആ​ര്യ​വൈ​ദ്യ ഫാ​ർ​മ​സി ക്ലി​നി​ക്കി​ലേ​യ്ക്ക് പോ​ക​വേ ഇ​ന്ന​ലെ രാ​വി​ലെ 8.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വാ​ഹ​ന​ങ്ങ​ളും ഒ​രേ ദി​ശ​യി​ലാ​യി​രു​ന്നു.

പൂ​ച്ചാ​ക്ക​ലി​ൽ നി​ന്നും പ​ട്ടി​മ​റ്റ​ത്തേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു ലോ​റി. സ്കൂ​ട്ട​ർ ലോ​റി​യു​ടെ ഇ​ട​തു​വ​ശ​ത്തു കൂ​ടി പോ​കു​ന്പോ​ൾ പാ​ത​യി​ലെ കു​ഴി​യും പാ​ത​യോ​ര​ത്തെ ബോ​ർ​ഡും ക​ണ്ട് വെ​ട്ടി​ച്ച​പ്പോ​ൾ ലോ​റി​യി​ൽ ത​ട്ടി വീ​ണ​താ​കാ​മെ​ന്നു ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ൻ​ച​ക്ര​ത്തി​ന് അ​ടി​യി​ൽ​പ്പെ​ട്ട വി​ൻ​സി ത​ത്ക്ഷ​ണം മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വി​ട്ടു​ന​ല്കി.

സം​സ്കാ​രം ഇ​ന്നു 10ന് ​പാ​ലാ​രി​വ​ട്ടം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ര​ഞ്ജ​ൻ വ​ർ​ഗീ​സ് (ജി​എം, കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ്). മ​ക​ൾ: അ​ഹാ​ന (ക​ള​മ​ശേ​രി രാ​ജ​ഗി​രി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി).

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രൈ​വ​ർ ഇ​ടു​ക്കി അ​ടി​മാ​ലി തേ​ക്കി​ൻ​കാ​ട്ടി​ൽ അ​ഷ​റ​ഫ് മീ​രാ​നെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​ൽ ഹാ​ജ​രാ​ക്കി.