ഹൃ​ദ​യ​ദി​നം: വാ​ക്ക​ത്തണു​മാ​യി ആ​സ്റ്റ​ര്‍
Sunday, September 29, 2024 4:15 AM IST
കൊ​ച്ചി: ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ യു​സി കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം വാ​ക്ക​ത്തണ്‍ സം​ഘ​ടി​പ്പി​ച്ച് ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി​യും ആ​സ്റ്റ​ര്‍ വോ​ള​ന്‍റി​യേ​ഴ്‌​സും. കോ​ള​ജി​ലെ എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ്, ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ചേ​ര്‍​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ക്യ​മ്പ​സി​ലെ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന വാ​ക്ക​ത്തണ്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മി​നി ആ​ലീ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഡോ. ​എ​ഡ്വി​ന്‍ ഫ്രാ​ന്‍​സി​സ് ഹൃ​ദ​യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. നാ​നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളും പു​റ​മെ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.