ജി​ല്ലാ അ​ത്‌​ല​റ്റിക് മീ​റ്റ് : കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ന് മു​ന്നേ​റ്റം
Sunday, September 29, 2024 3:46 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത് ആ​രം​ഭി​ച്ച ഡോ. ​ടോ​ണി ഡാ​നി​യേ​ൽ മെ​മ്മോ​റി​യ​ൽ ജി​ല്ലാ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ 169.5 പോ​യി​ന്‍റു​മാ​യി കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ന്‍റെ മു​ന്നേ​റ്റം. 148 പോ​യി​ന്‍റു​മാ​യി കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ എ​ച്ച്എ​സ്എ​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. മൂ​ന്നാ​മ​താ​യി 138 പോ​യി​ന്‍റു​മാ​യി അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ർ എ​സ്എ​ച്ച്ഒ​എ​ച്ച്എ​സു​മു​ണ്ട്.

43 സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് 700 കാ​യി​ക​താ​ര​ങ്ങ​ൾ മ​ത്‌​സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കാ​യി​ക മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​റ​ണാ​കു​ളം ജി​ല്ലാ അ​ത്‌‌‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മാ​ത്യു നി​ർ​വ​ഹി​ച്ചു.

എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ള​മ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി. മ​ത്സ​ര​ങ്ങ​ളു​ടെ സ​മാ​പ​നം ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം എം​എ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.