പ്ര​ള​യ നി​രീ​ക്ഷ​ണ മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം ഉ​ദ്ഘാ​ട​നം
Sunday, September 29, 2024 4:15 AM IST
കൊ​ച്ചി: ജ​ന​കീ​യ സം​രം​ഭ​മാ​യ, പ്ര​ള​യ നി​രീ​ക്ഷ​ണ മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ത്തി​ന്‍റെ​യും ഡാ​ഷ്‌​ബോ​ര്‍​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി കോ ​ചെ​യ​ര്‍​മാ​നു​മാ​യ മ​നോ​ജ് മൂ​ത്തേ​ട​ന്‍ ആ​പ്പി​ന്‍റെ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

പ്ര​ള​യ നി​രീ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര ശേ​ഖ​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ക​ള​ക്ട​റും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് അ​ധ്യ​ക്ഷ​നാ​യി.

പ​റ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ലാ സ​ദാ​ന​ന്ദ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഉ​ല്ലാ​സ് തോ​മ​സ്, ഷാ​രോ​ണ്‍ പ​ന​യ്ക്ക​ല്‍, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​മ​നോ​ജ്, ഇ​ക്വി​നോ​ട്ട് സി​ഇ​ഒ ഡോ. ​ജ​യ​രാ​മ​ന്‍, ഡോ. ​മ​ധു​സൂ​ദ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.