കോ​സ്‌​വേ​യു​ടെ ന​വീ​ക​ര​ണ​ത്തി​നു തു​ട​ക്ക​ം; ഗ​താ​ഗ​ത​ക്കു​രു​ക്കി​ല​മ​ർ​ന്ന് മു​ണ്ട​ക്ക​യം ടൗ​ൺ
Thursday, July 4, 2024 10:46 PM IST
മു​ണ്ട​ക്ക​യം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മു​ണ്ട​ക്ക​യം കോ​സ്‌​വേ പാ​ല​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ത​ക​ർ​ന്ന ടാ​റിം​ഗി​നു പ​ക​ര​മാ​യി 8.5 ല​ക്ഷം രൂ​പ മു​ട​ക്കി കോ​ൺ​ക്രീ​റ്റിം​ഗ് ചെ​യ്താ​ണ് പാ​ലം ന​വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ത്തി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ മു​ണ്ട​ക്ക​യം ടൗ​ണി​ലും സ​മീ​പ​മേ​ഖ​ല​ക​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

പു​ഞ്ച​വ​യ​ൽ, എ​രു​മേ​ലി, കോ​രു​ത്തോ​ട് അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ൽ 34-ാം മൈ​ലി​ലെ​ത്തി വ​ലി​യ​പാ​ല​ത്തി​ലൂ​ടെ മു​ണ്ട​ക്ക​യം ടൗ​ണി​ലെ​ത്തു​ന്ന രീ​തി​യി​ലാ​ണ് നി​ല​വി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ 35-ാം മൈ​ൽ മു​ത​ൽ പൈ​ങ്ങ​ന​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്നു. പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ് കൂ​ടി​യാ​യ​തോ​ടെ ടൗ​ൺ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്.

വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള യാ​തൊ​രു മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​തെ കോ​സ്‌​വേ പാ​ലം അ​ട​ച്ച​തോ​ടെ പൊ​തു ഗ​താ​ഗ​ത​മ​ട​ക്കം മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു മാ​സ​ക്കാ​ല​ത്തോ​ള​മാ​ണ് മു​ണ്ട​ക്ക​യം കോ​സ് വേ ​പാ​ലം അ​ട​ച്ചി​ടു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.