യു​വാ​വ് ആൾത്താമസമില്ലാത്ത വീട്ടിൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, July 3, 2024 10:47 PM IST
ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ​ കോ​ള​ജ് ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്ത് ന​ട​ന്നി​രു​ന്ന യു​വാ​വി​നെ ആ​ൾത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. റാ​ന്നി സ്വ​ദേ​ശി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ​ന്തോ​ഷ് (45) ആ​ണ് മ​രി​ച്ച​ത്.

മെ​ഡി​ക്ക​ൽ ​കോ​ള​ജി​നു സ​മീ​പം പാ​റ​പ്പു​റം ഭാ​ഗ​ത്ത് ആ​ൾത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് സ​ന്തോ​ഷ് താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം മ​ദ്യ​പി​ച്ച ശേ​ഷം ഛർ​ദ്ദി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. തു​ട​ർ​ന്ന് രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ കി​ട​ക്കാ​റു​ള്ള വീ​ട്ടി​ൽ കി​ട​ന്നു. മൂ​ന്നു ദി​വ​സ​മാ​യി ഇ​യാ​ളെ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ന്ന​പ്പോ​ഴാ​ണ് വീ​ടി​നു​ള്ളി​ൽനി​ന്നും ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​ൻത​ന്നെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റി​യി​ച്ചു.