‘കേ​ര​ള​ത്തി​ലെ മി​ക​ച്ച ഭ​ര​ണം ക​രു​ണാ​ക​ര​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തി​ൽ’
Saturday, July 6, 2024 3:48 AM IST
തി​രു​വ​ല്ല: കേ​ര​ള ച​രി​ത്ര​ത്തി​ലെ മി​ക​ച്ച ഭ​ര​ണ കാ​ല​ഘ​ട്ടം അ​ച്യു​ത​മേ​നോ​ൻ - കെ. ​ക​രു​ണാ​ക​ര​ൻ - സി.എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ത്ര​യം നേ​തൃ​ത്വം ന​ൽ​കി​യ മ​ന്ത്രി​സ​ഭ​യാ​യി​രു​ന്നു​വെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ.

തി​രു​വ​ല്ല ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കെ ​ക​രു​ണാ​ക​ര​ൻ 106-ാം ജ​ന്മ​ദി​ന അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ ഉ​യ​ർ​ത്ത​ഴു​ന്നേ​ല്പി​ന് ക​രു​ത്ത് പ​ക​ർ​ന്ന​ത് ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​നാ​ണ്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് കെ.​ക​രു​ണാക​ര​ന്‍റെ നാ​മ​ധ​യം ന​ല്കി ഉ​ചി​ത​മാ​യ അം​ഗീ​കാ​രം ന​ല്ക​ണ​മെ​ന്ന് വി.​എം.​ സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ൾ​ക്ക​പ്പു​റം പാ​ർ​ട്ടി​യെ തെ​ര​ഞ്ഞെ​ടു​പ്പ് ജ​യ​ങ്ങ​ളി​ലെ​ക്ക് എ​ല്ലാ​വ​രെ​യും കോ​ർ​ത്തി​ണ​ക്കു​ന്ന ചാ​ണ​ക്യത​ന്ത്രം കെ. ​ക​രു​ണ​കാ​ര​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും സു​ധീ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.