ഹ​രി​ത​ക​ര്‍​മ സേ​ന​ക്ക് വാ​ഹ​നം ന​ല്‍​കി പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത്
Saturday, July 6, 2024 5:13 AM IST
പു​ഴ​ക്കാ​ട്ടി​രി: പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ര്‍​മ സേ​ന​ക്ക് വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്ന് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ എം​സി​എ​ഫി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മി​നി​ലോ​റി വാ​ങ്ങി ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മു​കു​ത്സു ച​ക്ക​ച്ച​ന്‍ താ​ക്കോ​ല്‍ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​സ​ക്കു​ട്ടി, ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ക​ദീ​ജാ​ബീ​വി, റ​ഫീ​ഖ് ബാ​വ, ശ​ര​ണ്യ സ​തീ​ഷ്, സെ​ക്ര​ട്ട​റി രാ​മ​കൃ​ഷ്ണ​ന്‍, മെ​ന്പ​ര്‍​മാ​രാ​യ സു​ഹ്റ, സു​രേ​ഷ് ബാ​ബു, ജ​സ്മി​ന മു​സ​ബി​ര്‍, ന​ജ്മു​ന്നീ​സ, മൊ​യ്തു ക​റു​വാ​ടി, അ​നി​ല്‍, സ​ഫ്ന, സു​ഹ​റാ​ബി എ​ന്നി​വ​രും പ​ഞ്ചാ​യ​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍, എ​സ്‌​യു​എ​ഫ് പ്ര​തി​നി​ധി​ക​ള്‍, ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.