യു​വാ​വി​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി റോ​ഡി​ൽ ത​ള്ളി; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Saturday, July 6, 2024 5:00 AM IST
നാ​ദാ​പു​രം: കാ​റി​ലെ​ത്തി യു​വാ​വി​നെ ബ​ല​മാ​യി ക​ട​ത്തി​കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​വ​ശ​നാ​ക്കി റോ​ഡി​ൽ ത​ള്ളി​യ കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ സ്വ​ദേ​ശി തൂ​വ്വ​ക്കു​ന്ന് പാ​റാ​ട് സ്വ​ദേ​ശി കു​രി​ക്ക​ള​വി​ട ഇ​ർ​ഷാ​ദ് (29), പു​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ തു​ണ്ടി​യി​ൽ അ​ജി​സി​ൽ (25), പോ​തി​ക​ണ്ടി​യി​ൽ മ​ഷൂ​ദ് (33) എ​ന്നി​വ​രെ​യാ​ണ് വ​ള​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം 15 നാ​ണ് പാ​റ​ക്ക​ട​വ് ടൗ​ണി​ലെ വ്യാ​പാ​രി പാ​നൂ​ർ സെ​ൻ​ട്ര​ൽ പൊ​യി​ലൂ​ർ സ്വ​ദേ​ശി കൊ​മ്പ​ന്‍റ​വി​ട ആ​ഷി​ഫി(29) നെ ​കാ​റി​ലെ​ത്തി​യ പ്ര​തി​ക​ൾ ബ​ല​മാ​യി പി​ടി​ച്ചു കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​വ​ശ​നാ​ക്കി കൊ​ള​വ​ല്ലൂ​ർ ഭാ​ഗ​ത്ത് റോ​ഡി​ൽ ത​ള്ളി​യ​ത്.