വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, July 4, 2024 6:50 AM IST
ഏ​റ്റു​മാ​നൂ​ർ: വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ച്ച​ൽ വ​ട്ട​വ​ള വീ​ട്ടി​ൽ രാ​ജേ​ഷ് (42), പാ​ല​ക്കാ​ട് ഷൊ​ർ​ണൂ​ർ തോ​പ്പി​ൽ ബേ​ബി (42) എ​ന്നി​വ​രെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

രാ​ജേ​ഷ് ക​ഴി​ഞ്ഞ​മാ​സം ഏ​റ്റു​മാ​നൂ​ർ പു​ന്ന​ത്തു​റ ക​റ്റോ​ട് ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ൽ വീ​ട്ടു​കാ​ർ ഇ​ല്ലാ​തി​രു​ന്ന സ​മ​യം വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ത്തൊ​ന്പ​ത​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും, 5000 രൂ​പ​യും മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

മോ​ഷ്ടി​ച്ച സ്വ​ർ​ണ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഇ​യാ​ൾ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന ബേ​ബി​യെ ഏ​ല്പി​ക്കു​ക​യും ഇ​വ​ർ ഇ​തി​ൽ​നി​ന്നു മോ​തി​രം സ്വ​ർ​ണ​ക്ക​ട​യി​ൽ വി​ല്‍ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച​തും ക​ട​യി​ൽ വി​റ്റ​തു​മാ​യ സ്വ​ർ​ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. രാ​ജേ​ഷ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളാ​യി പ​തി​നെ​ട്ടോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.