അ​രു​വി​ത്തു​റ അ​ഗ്രി ഫെ​സ്റ്റ് നാളെ മുതൽ അ​രു​വി​ത്തു​റ പ​ള്ളി മൈ​താ​നി​യി​ൽ
Wednesday, July 3, 2024 10:26 PM IST
അ​രു​വി​ത്തു​റ: പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ​യും അ​രു​വി​ത്തു​റ സോ​ണ​ൽ ക​ർ​ഷ​ക ദ​ള​ങ്ങ​ളു​ടെ​യും ക​ർ​ഷ​ക മാ​ർ​ക്ക​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 5, 6, 7 തീ​യ​തി​ക​ളി​ൽ ര​ണ്ടാ​മ​ത് അ​രു​വി​ത്തു​റ അ​ഗ്രി ഫെ​സ്റ്റ് അ​രു​വി​ത്തു​റ പ​ള്ളി മൈ​താ​നി​യി​ൽ ന​ട​ത്തും.

ക​ർ​ഷ​ക​ർ​ക്കാ​വ​ശ്യ​മാ​യ മേ​ൽ​ത്ത​രം തെ​ങ്ങ്, ക​മു​ക്, ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ, പ​ച്ച​ക്ക​റി​ത്തൈ​ക​ൾ, പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, ചെ​ടി​ക​ൾ, ചെ​ടി​ച്ച​ട്ടി​ക​ൾ, കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ, ജൈ​വ​വ​ള​ങ്ങ​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നും അ​ഗ്രി ഫെ​സ്റ്റി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഈ​രാ​റ്റ​പേ​ട്ട കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യി മ​ണ്ണ് പ​രി​ശോ​ധി​ക്കു​ന്ന​തി​നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പീ​രു​മേ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സൗ​ജ​ന്യ നി​ര​ക്കി​ൽ കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തും ലൈ​സ​ൻ​സ് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​പ്രൂ​വ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

അ​ഞ്ചി​നു രാ​വി​ലെ 10നു ​ഫാ. സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​രു​വി​ത്തു​റ അ​ഗ്രി. ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ആ​റി​നു രാ​വി​ലെ 11നു ​ജാ​തി ക​ർ​ഷ​ക​സം​ഗ​മം ന​ട​ത്തും. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ അ​സി. ഡ​യ​റ​ക്‌​ട​ർ അ​ശ്വ​തി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​ധു​നി​ക രീ​തി​യി​ലു​ള്ള ജാ​തി പ​രി​പ്പ്, പ​ത്രി എ​ന്നി​വ​യു​ടെ ത​രം​തി​രി​ക്ക​ൽ, ജാ​തി​ക്കാ തൊ​ണ്ടി​ൽ​നി​ന്നു​ള്ള വി​വി​ധ​യി​നം ഉ​ത്പ​ന്ന​ങ്ങ​ൾ, നി​ർ​മാ​ണ രീ​തി, വി​പ​ണ​ന സാ​ധ്യ​ത​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ. ​ജി​ഷ എ. ​പ്ര​ഭ ക്ലാ​സ് എ​ടു​ക്കും.

ആ​റി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ളി​ൽ കാ​ർ​ഷി​ക സെ​മി​നാ​ർ ന​ട​ത്തും. വി​കാ​രി​ഫാ. സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ഡ്വ. ഷോ​ൺ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​ർ​ഷി​ക​സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ച് അ​ടു​ക്ക​ള​ത്തോ​ട്ട മ​ത്സ​ര​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും പ​ച്ച​ക്ക​റി​വി​ത്ത്, തൈ​ക​ൾ എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. അ​ഗ്രി ഫെ​സ്റ്റ് പ്ര​മാ​ണി​ച്ച് വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ക​ർ​ഷ​ക മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കും.