സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ദ​ശ​ദി​ന ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം സ​മാ​പ​നം ഇ​ന്ന്
Wednesday, July 3, 2024 10:26 PM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​ത്തു​ദി​വ​സം നീ​ണ്ടു​നി​ന്ന ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ സ​മാ​പ​നം ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ചേംബ​ർ ഓ​ഫ് കോ​ള​ജ് കേ​ര​ള എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ ഷെ​വ.​ അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹൈ​റേ​ഞ്ച് എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി. ​ജീ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​തി​ർ​ന്ന പ​ത്രാ​ധി​പ​ർ സി.​എ.​എം അ​ബ്ദു​ൾ ക​രീം മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും വെ​ൺ​കു​റി​ഞ്ഞി എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ.​ജി. ജ​യ​റാ​ണി സ​ന്ദേ​ശ​വും ന​ൽ​കും.

കോ​ള​ജ് ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, ടി​ജോ​മോ​ൻ ജേ​ക്ക​ബ്, ഫാ. ​ജോ​സ​ഫ്‌ വാ​ഴ​പ്പ​നാ​ടി, ഫാ. ​ജോ​സ​ഫ്‌ മൈ​ലാ​ടി​യി​ല്‍, സി​സ്റ്റ​ര്‍ റ്റീ​ന, സു​പ​ർ​ണ രാ​ജു, ഇ.​എ. റ​സ്‌​നി​മോ​ൾ, ബോ​ബി കെ. ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. യു​ജി​സി​യും എ​ഐ​സി​ടി​യും നി​ഷ്ക​ർ​ഷി​ച്ച രീ​തി​യി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ​ബ്ജ​ക്ടു​ക​ളു​ടെ അ​വ​ത​ര​ണം, മോ​ട്ടി​വേ​ഷ​ണ​ൽ പ്രോ​ഗ്രാ​മു​ക​ൾ, സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, കൗ​ൺ​സി​ലിം​ഗ്, യോ​ഗ, മെ​ന്‍റ​റിം​ഗ്, ഇ​ന്‍റ​ർ​പേ​ഴ്സ​ണ​ൽ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ്, ബ്രെ​യി​ൻ സ്റ്റോ​മിം​ഗ്, ടീം ​ബി​ൽ​ഡിം​ഗ്, ആ​തു​രാ​ല​യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം, റാ​ങ്ക് നേ​ടി​യ മു​ൻ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി അ​ഭി​മു​ഖം, വാ​ക് വി​ത്ത് അ​ക്കാ​ഡ​മി​ഷ്യ​ൻ​സ്, വ്യ​വ​സാ​യി​ക​ളു​മാ​യി അ​ഭി​മു​ഖം, സൈ​റ്റ് സീ​യിം​ഗ്, ആ​പ്റ്റി​റ്റ്യൂഡ് ടെ​സ്റ്റ്, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മു​ക​ൾ, മ്യൂ​സി​ക്ക​ൽ ഫെ​സ്റ്റ്, ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​മാ​യി അ​ഭി​മു​ഖം എ​ന്നി​വ ക​രി​ക്കു​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യും. നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ന് പു​റ​മേ എ​ഐ​സി​ടി​ഇ അം​ഗീ​കാ​ര​വും നി​ര​വ​ധി റാ​ങ്ക് നേ​ട്ട​ങ്ങ​ളും നൂ​റ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​നാ​യ​തും നി​ര​വ​ധി തൊ​ഴി​ൽ അ​ധി​ഷ്ഠി​ത മൈ​ന​റു​ക​ൾ പ​ഠി​പ്പി​ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യ​വു​മാ​ണ് സം​സ്ഥാ​ന​ത്ത് പൊ​തു​വാ​യി ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് 11 ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ ആ​രം​ഭി​ക്കാ​നാ​യ​തി​നു പി​ന്നി​ലെ​ന്ന് ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സ് വ്യ​ക്ത​മാ​ക്കി.