ക​ർ​ഷ​കസ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും ഇ​ത്തി​ക്ക​ര ബ്ലോ​ക്കുത​ല ഉ​ദ്ഘാ​ട​നം
Friday, July 5, 2024 6:17 AM IST
ചാ​ത്ത​ന്നൂ​ർ: കൃ​ഷി ഭ​വ​നി​ൽ ഞാ​റ്റു​വേ​ലയുടേയും ​ക​ർ​ഷ​ക സ​ഭ​യു​ടെ​യും ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു. ചാ​ത്ത​ന്നൂ​ർ കൃ​ഷിഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നച​ട​ങ്ങി​ൽ ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത് പ്ര​സി​ഡന്‍റ് എ​സ്.കെ. ച​ന്ദ്ര​കു​മാ​ർ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.കെ. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ശ്രീ​വ​ത്സ. പി .​ശ്രീ​നി​വാ​സ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ ആ​ദ്യ വി​ൽ​പ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഹേ​ശ്വ​രി നി​ർ​വ​ഹി​ച്ചു.

ക​ർ​ഷ​ക സ​ഭ​യി​ൽ, ക​ർ​ഷ​ക​രും, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രും, ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ കാ​ർ​ഷി​ക വി​ഷ​യ​ങ്ങ​ളി​ൽ സം​വ​ദി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ മ​നോ​ജ് ലൂ​ക്കോ​സ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ കെ.ഷാ​ജി എ​ന്നി​വ​ർ പ്രസ ംഗിച്ചു.