ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന് പാ​റ​പൊ​ട്ടി​ച്ചു : അ​ഞ്ചു വീ​ടുകൾക്ക് നാശം
Monday, July 8, 2024 6:06 AM IST
ചാ​ത്ത​ന്നൂ​ർ : ദേ​ശീ​യ പാ​ത നി​ർ​മാ​ണ​ത്തി​നാ​യി സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​റ​പൊ​ട്ടി​ച്ച​തോ​ടെ അ​ഞ്ചു വീ​ടു​ക​ൾ​ക്ക് നാ​ശം. നൂ​റ് മീ​റ്റ​ർ ദൂ​ര​ത്തോ​ളം പാ​റ തെ​റി​ച്ചു വീ​ണ് അ​ഞ്ചു വീ​ടു​ക​ൾ​ക്ക് കേ​ട് പാ​ടു​ണ്ടാ​യി പ​ത്തോ​ളം വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ക​ല്ലു​വാ​തു​ക്ക​ൽ പാ​റ ജം​ഗ്ഷ​നി​ൽ രാ​ജു കു​ന്നു​വി​ള, ന​രേ​ന്ദ്ര​ൻ, വ​സ​ന്ത​അ​മ്മ, രാ​ജു,രാ​മ​ച​ന്ദ്ര​ൻ, സാ​ബു,ന​ളി​നി ത​മ്പി, ഗി​രി​ജ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.

100മീ​റ്റ​ർ വ​രെ ദൂ​രെ​യു​ള്ള വീ​ടു​ക​ളു​ടെ മു​ക​ളി​ലേ​ക്കാ​ണ് പാ​റ വീ​ണ​ത്. കി​ണ​റു​ക​ൾ അ​പ​ക​ട​ത്തി​ലാ​യി ഏ​ത് നി​മി​ഷ​വും ഇ​ടി​ഞ്ഞു താ​ഴു​ന്ന നി​ല​യി​ലാ​യി. ദേ​ശി​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ക​ല്ലു​വാ​തു​ക്ക​ൽ പാ​റ ജം​ഗ്ഷ​നി​ൽ പാ​റ പൊ​ട്ടി​ച്ചു മാ​റ്റു​ന്ന ജോ​ലി​ക​ൾ ന​ട​ന്ന് വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി ഇ​വി​ടെ പാ​റ പൊ​ട്ടി​ക്കു​ന്ന നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ക​യാ​ണ്.

ഒ​രാ​ഴ്ച​യാ​യി നി​ർ​മാ​ണക​മ്പ​നി​യു​ടെ പു​തി​യ ക​രാ​ർ ജോ​ലി​ക്കാ​രാ​ണ് പാ​റ പൊ​ട്ടി​യ്ക്കു​ന്ന​ത്. ഇ​ന്ന​ലെ പാ​റ ക്വാ​റി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പാ​റ​പൊ​ട്ടി​ച്ച​ത്. അ​ശാ​സ്ത്രീ​യ​മാ​യ പാ​റ ഖ​ന​ന​വും മ​ണ്ണെ​ടു​പ്പും കാ​ര​ണം ദേ​ശീ​യ​പാ​ത നി​ർ​മാ​ണം നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റു​ക​യാ​ണ്.

മ​ഴ മാ​റി നി​ന്ന​ത് മൂ​ലം പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ പൊ​ടി​ശ​ല്യ​ത്തി​ൽ വ​ല​യു​ക​യാ​ണ് നാ​ട്ടു​കാ​ർ. പ്രാ​യ​മാ​യ​വ​ർ, രോ​ഗി​ക​ൾ,കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്ക് പൊ​ടി​ശ​ല്യം​കാ​ര​ണം ശ്വാ​സ സം​ബ​ന്ധ​മാ​യ​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചെ​ന്നും​നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പൊ​ടി​ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ റോ​ഡി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി വെ​ള്ളം ഒ​ഴി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു .

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​രും വി​ല്ലേ​ജ് അ​ധി​കാ​രി​ക​ളും സ്ഥ​ല​ത്തെ​ത്തി ഉ​പ​ക​രാ​ർ ഏ​റ്റെ​ടു​ത്ത​വ​രോ​ട് പാ​റ പൊ​ട്ടി​യ്ക്ക​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് എ​ത്തി നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.