കൊല്ലം: ഇന്ത്യൻ രാഷ്ട്രീയ നഭസിലെ ഏറ്റവും മികച്ച രാഷ്ട്രീയ തന്ത്രജ്ഞനും ഭരണാധികാരിയും സംഘാടകനും ആയിരുന്നു ലീഡർ കെ. കരുണാകരനെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്.
കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ 106-ാമത് ജന്മവാർഷികദിന യോഗം ഡിസിസിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക സാമ്പത്തിക വികസനത്തിനും നിരവധി സംഭാവനകൾ നൽകിയ മഹത് വ്യക്തിയായിരുന്നു. കെ. കരുണാകരന് പകരം വയ്ക്കാൻ കേരള രാഷ്ട്രീയത്തിൽ മറ്റ് നേതാവില്ലെന്നും അദ്ദേഹം അനുസ്മരിച്ചു.
വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ ,നേതാക്കളായ എ.കെ. ഹഫീസ്, എൻ. ഉണ്ണികൃഷ്ണൻ, എസ്. ശ്രീകുമാർ, ഡി. ഗീതാകൃഷ്ണൻ, ആദർശ് ഭാർഗവൻ, വാര്യത്ത് മോഹൻകുമാർ, കോതേത്ത് ഭാസുരൻ, കെ. ജി. തുളസീധരൻ, എം. സുജയ്,
എം. മാത്യൂസ്, സരിത അജിത്, രാജേന്ദ്രൻ, സാബ്ജാൻ, രാഗിണി, ആർ. രാജേന്ദ്രൻപിള്ള, കൊട്ടിയം നൈസാം, കെ.എം. റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു. കരുണാകരന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി.