അ​ഞ്ചു​മു​ക്കി​ന് സ​മീ​പം മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്ക​രു​തെ​ന്ന് നാ​ട്ടു​കാ​ർ
Saturday, July 6, 2024 6:10 AM IST
കു​ണ്ട​റ: ഇ​ള​മ്പ​ള്ളൂ​ർ അ​ഞ്ചു​മു​ക്കി​നു സ​മീ​പം മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്ക​രു​തെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ​തി​രേ ജ​ന​കീ​യ സ​മ​ര​സ​മി​തി​ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്ത്.

ഏ​റെ ജ​ന​സാ​ന്ദ്ര​ത​യു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചു കൊ​ണ്ടു​ള്ള മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. ര​വീ​ന്ദ്ര​പ്ര​സാ​ദ്, പി.പി ജോ​സ​ഫ്, വി​നോ​ദ് ജി. ​പി​ള്ള, നി​സാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.