കാ​ർ​ഷി​ക​ ക​ർ​മസേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പ കൃ​ഷി​ക്ക് തു​ട​ക്കം
Sunday, July 7, 2024 6:39 AM IST
കു​ണ്ട​റ : കി​ഴ​ക്കേ ക​ല്ല​ട ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ പ​രി​സ​ര​ത്ത് ഞാ​റ്റു​വേ​ല കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി ഓ​ണ​ക്കാ​ല​ത്ത് വി​ള​വെ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് കാ​ർ​ഷി​ക ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പ കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി.

വ​ർ​ഷ​ങ്ങ​ളാ​യി കാ​ട് പി​ടി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ആ​രും ശ്ര​ദ്ധി​ക്കാ​ൻ ഇ​ല്ലാ​തെ കി​ട​ന്നി​രു​ന്ന ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​ർ​വ​ക സ്ഥ​ലം കാ​ർ​ഷി​ക ക​ർ​മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി പു​ഷ്പ തൈ​ക​ൾ ന​ട്ടു. തൈ ​ന​ടീ​ൽ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ലാ​ലി നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വി​ക​സ​ന​കാ​ര്യ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ റാ​ണി സു​രേ​ഷ്, കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ രാ​ജി , കൃ​ഷി ഓ​ഫീ​സ​ർ ആ​ത്മ​ജ, അ​സി. കൃ​ഷി ഓ​ഫീ​സ​ർ ര​ത്ന​കു​മാ​രി, കാ​ർ​ഷി​ക ക​ർ​മ​സേ​ന സെ​ക്ര​ട്ട​റി അ​നി​ൽ മം​ഗ​ല്യ, പ്ര​സി​ഡ​ന്‍റ് ബി​ജു കു​മാ​ർ, കൃ​ഷി അ​സി.​കൃ​ഷ്ണ​കു​മാ​ർ, ജെ​സി​ക്കു​ട്ടി, ക​ർ​മ സേ​നാ​ഗം​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.