ക​ള്ള​ക്ക​ട​ല്‍ - ഉ​യ​ര്‍​ന്ന തി​ര​മാ​ല; ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം : ജി​ല്ലാ ക​ള​ക്ട​ര്‍
Sunday, July 7, 2024 6:39 AM IST
കൊ​ല്ലം : കേ​ര​ള തീ​ര​ത്തും, ത​മി​ഴ്നാ​ട് തീ​ര​ത്തും ഇ​ന്ന് രാ​ത്രി 11.30 വ​രെ ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​ത്തി​നും ഉ​യ​ര്‍​ന്ന തെ​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​യ്ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് അ​റി​യി​ച്ചു.

ജൂ​ലൈ 10 വ​രെ മ​ധ്യ​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍, തെ​ക്ക്കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ വ​ട​ക്ക​ന്‍ ഭാ​ഗ​ങ്ങ​ള്‍, തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ല്‍ അ​തി​നോ​ട് ചേ​ര്‍​ന്ന തെ​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ല്‍, മ​ധ്യ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍, വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ന്‍റെ തെ​ക്ക​ന്‍ ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 35 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ർ നി​ര്‍​ദേ​ശി​ച്ചു.