ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Monday, July 8, 2024 6:16 AM IST
കൊ​ട്ടാ​ര​ക്ക​ര :​ ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 318 എ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ​ർ​വീ​സ് വി​ഷ​ന്‍റെ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു. കൊ​ട്ടാ​ര​ക്ക​ര ല​യ​ൺ​സ് ഹാ​ളി​ൽ​ക്കൂ​ടി​യ യോ​ഗ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​സ്. ആ​ർ. ര​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സ്ട്രി​ക്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​സാ​ദ് ആ​മ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് 318എ ​യു​ടെ 24-25 വ​ർ​ഷ​ത്തെ ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ അ​ബ്ദു​ൽ വ​ഹാ​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​മാ​രാ​യ മു​തു​കു​ളം പ്ര​കാ​ശ് ,എ​ൽ.ആ​ർ. ജ​യ​രാ​ജ് ,റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ കോ​ശി ജോ​ർ​ജ്, സോ​ൺ ചെ​യ​ർ​മാ​ൻ​മാ​രാ​യ ഗ​ണേ​ശ് , ഗു​ലാ​ബ് ഖാ​ൻ, മ​നോ​ഹ​ര​ൻ ഡി​സ്ട്രി​ക്റ്റ് നേ​താ​ക്ക​ൻ​മാ​രാ​യ സേ​തു​മാ​ധ​വ​ൻ, കൊ​ല്ലം മ​ണി, മോ​ഹ​ന​ൻ പി​ള്ള, കൊ​ട്ടാ​ര​ക്ക​ര ല​യ​ൺ​സ് ക്ല​ബ്പ്ര​സി​ഡ​ന്‍റ് ടി.​ബി. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഈ ​വ​ർ​ഷം 250 ക്യാ​മ്പു​ക​ളി​ലാ​യി 3000 ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​മെ​ന്ന് യോ​ഗ​ത്തി​ൽ പങ്കെടുത്ത പ്ര​സാ​ദ് അ​മ്പാ​ടി എ​ട്ട് ക​ണ്ണാ​ശു​പ​തി ഡോ​ക്ട​ർ​മാ​രു​ടെ സാ​നി​ധ്യ​ത്തി​ൽ അ​റി​യി​ച്ചു.