സ​ന്പൂ​ർ​ണ​ത അ​ഭി​യാ​ൻ ക്യാ​ന്പ​യി​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, July 8, 2024 5:30 AM IST
ക​ൽ​പ്പ​റ്റ: ആ​സ്പി​രേ​ഷ​ണ​ൽ ജി​ല്ല​യാ​യ വ​യ​നാ​ട്ടി​ൽ നീ​തി ആ​യോ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ​ന്പൂ​ർ​ണ​ത അ​ഭി​യാ​ൻ കാ​ന്പ​യി​നി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ദ്രി​യ ഹോ​ട്ട​ലി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

"ആ​രോ​ഗ്യം ന​മു​ക്കാ​യി’ പ​ദ്ധ​തി​യു​ടെ വീ​ഡി​യോ ലോ​ഞ്ചിം​ഗ്സ​ബ് ക​ള​ക്ട​ർ മി​സാ​ൽ സാ​ഗ​ർ ഭ​ര​ത് നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഗൗ​തം രാ​ജ് സ​ന്പൂ​ർ​ണ​താ അ​ഭി​യാ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നീ​തി ആ​യോ​ഗ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ദി​യ ജോ​ർ​ജ് സ​ന്പൂ​ർ​ണ​താ അ​ഭി​യാ​ൻ പ്ര​വ​ർ​ത്ത​നം വി​ശ​ദീ​ക​രി​ച്ചു.

പി​ഐ​ഇ​എം​ഡി അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ശ​ശി​കു​മാ​ർ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് സ്ട്രാ​റ്റ​ജി അ​വ​ലോ​ക​നം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ പി.​ആ​ർ. ര​ത്നേ​ഷ്, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സി.​പി. സു​ധീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

രാ​ജ്യ​ത്തെ 112 പി​ന്നാ​ക്ക ജി​ല്ല​ക​ളെ വി​ക​സ​ന പാ​ത​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും അ​തു​വ​ഴി ആ​ഗോ​ള​ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ മാ​ന​വ പു​രോ​ഗ​തി സൂ​ചി​ക മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും കേ​ന്ദ്ര സ​ർ​ക്കാ​ർ 2018ൽ ​ആ​രം​ഭി​ച്ച​താ​ണ് ആ​സ്പി​രേ​ണ​ൽ ജി​ല്ലാ പ​ദ്ധ​തി.

ആ​രോ​ഗ്യ പോ​ഷ​ണ മേ​ഖ​ല, വി​ദ്യാ​ഭ്യാ​സം, കൃ​ഷി, ജ​ല​വി​ഭ​വം, സാ​ന്പ​ത്തി​ക നൈ​പു​ണ്യ വി​ക​സ​നം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ പു​രോ​ഗ​തി​യാ​ണ് പ​ദ്ധ​തി​ക്കു കീ​ഴി​ൽ വി​ല​യി​രു​ത്തു​ന്ന​ത്.