മു​ഖ്യ​മ​ന്ത്രി​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​റ​ന്ന ക​ത്ത്
Sunday, July 7, 2024 6:39 AM IST
കൊ​ല്ലം: ചാ​ത്തി​നാം​കു​ളം എം​എ​സ്എം സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ സ​മി​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി​ക്ക് തു​റ​ന്ന ക​ത്തെ​ഴു​തി. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യ ല​ഹ​രി ക​ച്ച​വ​ടം ല​ഹ​രി വി​രു​ദ്ധ സ​മി​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ല​ർ​ക്കും ര​ഹ​സ്യ​മാ​യി നി​രോ​ധി​ത ല​ഹ​രി വ​സ്‌​തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ല​ഹ​രി ക​ച്ച​വ​ട​ക്കാ​രെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​ന്ന​തി​ന് പ​ര്യാ​പ്‌​ത​മാ​യ നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​സ്റ്റ് കാ​ർ​ഡി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മു​ഖ്യ​മ​ന്തി​ക്ക് ക​ത്തു​ക​ളെ​ഴു​തി​യ​ത്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചാ​ത്തി​നാം​കു​ളം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ കൃ​ഷ്‌​ണേ​ന്ദു​വും, ഹൈ​സ്‌​കൂ​ൾ ത​ല ഉ​ദ്ഘാ​ട​നം ചാ​ത്തി​നാം​കു​ളം മു​സ്‌ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ സ​ലാ​മും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ​ ക് ക​ത്ത് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ്‌​കൂ​ൾ മാ​നേ​ജ​ർ അ​ബ്ദു​ൽ ഷെ​രീ​ഫ്, പ്രി​ൻ​സി​പ്പ​ൽ ഹ​സീ​ന, ഹെ​ഡ് മാ​സ്റ്റ​ർ ശ്രീ​കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വ​ഹാ​ബ് കു​ട്ടി, സെ​റീ​ന, കു​ഴി​യം ശ്രീ​കു​മാ​ർ, ഇ​ഖ്ബാ​ൽ പ​ണ്ടാ​ല​യി​ൽ, ഷ​ഫി​ൻ ജ​ഹാ​ൻ,ആ​ഷി​ർ, മു​നീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.