അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന മാ​ര്‍​ഗ​ങ്ങ​ള്‍ : പ​രി​ശീ​ല​നം ന​ട​ത്തി
Monday, July 8, 2024 6:06 AM IST
കൊ​ല്ലം : ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന (എ​ന്‍​ഡി​ആ​ര്‍​എ​ഫ്) യു​ടേ​യും കൊ​ല്ലം ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടേ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ര്‍​ഡ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന മാ​ര്‍​ഗ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

അ​ഗ്‌​നി​ശ​മ​ന മാ​ര്‍​ഗ​ങ്ങ​ള്‍, ജ​ലാ​ശ​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം, വി​വി​ധ ത​ര​ത്തി​ലു​ള്ള മു​റി​വു​ക​ള്‍, ഒ​ടി​വു​ക​ള്‍ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ധം, സി​പി​ആ​ര്‍ ന​ല്‍​കു​ന്ന വി​ധം, തൊ​ണ്ട​യി​ല്‍ ഭ​ക്ഷ​ണം കു​ടു​ങ്ങി​യാ​ല്‍ ചെ​യ്യേ​ണ്ട​ത് തു​ട​ങ്ങി പ​ല​വി​ധ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​മാ​ണ് ന​ല്‍​കി​യ​ത്. കോ​ള​ജി​ലെ എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ് അം​ഗ​ങ്ങ​ളാ​യ നൂ​റി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

കു​ന്ന​ത്തൂ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ജോ​ണ്‍ സാം, ​കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. കെ.​സി. പ്ര​കാ​ശ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​അ​രു​ണ്‍ ഷ​നോ​ജ്, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഹ​സാ​ഡ് അ​ന​ലി​സ്റ്റ് പ്രേം ​ജി .പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​മാ​ന്‍​ഡ​ര്‍ അ​ലോ​ക് കു​മാ​ര്‍ ശു​ക്ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​മാ​ണ് ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.