പെ​രു​മ​ൺ ദുരന്തത്തിന് 36 വ​യസ്
Monday, July 8, 2024 6:06 AM IST
ഹെ​ൻ​റി​ ജോ​ൺ ക​ല്ല​ട

കു​ണ്ട​റ: പെ​രു​മ​ൺ ട്രെ​യി​ൻ അ​പ​ക​ടം ന​ട​ന്നി​ട്ട് 36 വ​ർ​ഷം തി​ക​യു​ന്നു. നാ​ടി​നെ ന​ടു​ക്കി​യ പെ​രു​മ​ൺ ദു​ര​ന്ത​ത്തി​ന്‍റെ പൊ​ള്ളു​ന്ന ഓ​ർ​മക​ൾ നാ​ടി​ന് മ​റ​ക്കാ​നാ​കു​ന്നി​ല്ല. പാ​ളം തെ​റ്റി പെ​രു​മ​ൺ കാ​യ​ലി​ലേ​ക്ക് ട്രെ​യി​ൻ മ​റി​യു​ക​യാ​യി​രു​ന്നു.1988 ​ജൂ​ലൈ എ​ട്ടി​നാ​യി​രു​ന്നു ട്രെ​യി​ൻ ദു​ര​ന്തം ഉ​ണ്ടാ​യ​ത്.

ബം​ഗളൂ​രു​വി​ൽ നി​ന്ന് ക​ന്യാ​കു​മാ​രി​ക്ക് വ​രി​ക​യാ​യി​രു​ന്ന ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ് പെ​രു​മ​ൺ പാ​ല​ത്തി​ൽ നി​ന്ന് പെ​രു​മ​ൺ കാ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞാ​യി​രു​ന്നു ദു​ര​ന്തം . അ​പ​ക​ട​ത്തി​ൽ 105 ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ​ത്. ഇ​രു​നൂ​റി​ൽ അ​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​പ​ക​ടം ന​ട​ന്ന പെ​രു​മ​ൺ കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മു​ഖ്യ​മാ​യും ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത് നൂ​റി​ല​ധി​കം പേ​രെ​ മ​ര​ണ​ക്ക​യ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി എ​ന്നാ​ണ് ക​ണ​ക്ക്.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ഉ​റ്റ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും എ​ല്ലാ​വ​ർ​ഷ​വും ജൂ​ലൈ എട്ടിന് ​ഡോ. കെ.​വി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ​ൺ കാ​യ​ലോ​ര​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ അ​ശ്രു​പൂ​ജ​ ഒ​രു​ക്കി ഓ​ർ​മ പു​തു​ക്കാ​നെ​ത്തും.

36 വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന സ്മൃ​തി മ​ണ്ഡ​പ​ത്തി​ലെ അ​ശ്രുപൂ​ജ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ഉ​റ്റ​വ​രും ഉ​ട​യ​വ​രും എ​ല്ലാ​വ​ർ​ഷ​വും​ തു​ട​ർന്നുവരികയാണ്. സ്മൃ​തി മ​ണ്ഡ​പ​ത്തി​ലെ അ​നു​സ്മ​ര​ണ​വും അ​നു​ശോ​ച​ന​വും ഇ​ന്നു രാ​വി​ലെ 10.30 ന് ​എ​ൻ.കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പെ​രു​മ​ൺ ട്രെ​യി​ൻ ദു​ര​ന്ത അ​നു​സ്മ​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​കെ.വി​. ഷാ​ജി​ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ​ ഡോ കെ.​വി. ഷാ​ജി അ​റി​യി​ച്ചു.