പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ക​രാ​റു​കാ​ര​ൻ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Saturday, July 6, 2024 6:06 AM IST
കൊ​ല്ലം: ചി​ത​റ​യി​ൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റെ പൊ​തു​മ​രാ​മ​ത്ത് ക​രാ​റു​കാ​ര​ൻ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. ഇ​ര​പ്പി​ൽ വാ​ർ​ഡ് മെ​മ്പ​ർ അ​ൻ​സ​ർ ത​ല​വ​ര​മ്പി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​രാ​റു​കാ​ര​ൻ റ​ഹീ​മി​ന്‍റെ മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്.

പി​എ​ച്ച്സി സ​ബ്സെ​ന്‍റ​റി​ന്‍റെ പ​ണി വൈ​കി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പ​റ​യു​ന്നു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ആ​ണ് മ​ർ​ദ​നം ന​ട​ന്ന​ത്. ത​ന്‍റെ വാ​ർ​ഡി​ല​ല്ലാ​ത്ത പ​ണി​യെ​ക്കു​റി​ച്ച് പ​രാ​തി ഉ​ന്ന​യി​ച്ച​ത് എ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ചാ​ണ് ക​രാ​റു​കാ​ര​ൻ മെ​മ്പ​റെ മ​ർ​ദി​ച്ച​തെ​ന്നാ​ണ് ആ​ക്ഷേ​പം. വാ​ർ​ഡ് മെ​മ്പ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചി​ത​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.