ക​ശു​വ​ണ്ടി​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 12000 രൂ​പ ബോണ​സ് ന​ൽ​ക​ണം: ഐ​എ​ൻ​ടി​യു​സി
Monday, July 8, 2024 6:16 AM IST
കൊ​ല്ലം : ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലേയും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 12000 രൂ​പ ബോ​ണ​സ് അ​ഡ്വാ​ൻ​സാ​യി ന​ൽ​ക​ണ​മെ​ന്ന് സൗ​ത്ത് ഇ​ന്ത്യ​ൻ കാ​ഷ്യു വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് -ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ന്നു മാ​സ​ത്തേ​യും 15 ദി​വ​സ​ത്തേ​യും ചേ​ർ​ത്തു​ള്ള ശ​മ്പ​ള​ത്തി​ന് തു​ല്യ​മാ​യ തു​ക പ​രി​ധി നി​ശ്ച​യി​ക്കാ​തെ ബോ​ണ​സാ​യി ന​ൽ​ക​ണ​മെ​ന്നും അ​ട​ഞ്ഞു കി​ട​ക്കു​ന്ന ഫാ​ക്ട​റി​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 5000 രൂ​പ​യും ഓ​ണ​ക്കി​റ്റും ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

20​ശ​ത​മാ​നം ബോ​ണ​സും മൂ​ന്ന് ശ​ത​മാ​നം എ​ക്സ്ഗ്രേ​ഷ്യ​യും ചേ​ർ​ന്നു​ള്ള തു​ക ബോ​ണ​സാ​യി നി​ശ്ച​യി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സൗ​ത്ത് ഇ​ന്ത്യ​ൻ കാ​ഷ്യു വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് -ഐ​എ​ൻ​ടി​യു സി ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ശൂ​ര​നാ​ട് എ​സ്. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ർ​ക്കിംഗ് പ്ര​സി​ഡ​ന്‍റ് ടി.ആ​ർ. ഗോ​പ​കു​മാ​ർ, പെ​രി​നാ​ട് മു​ര​ളി, എ​രു​വാ വി​ജ​യ​കു​മാ​ർ, ഗോ​വി​ന്ദ​പ്പി​ള്ള, മൈ​നാ​ഗ​പ്പ​ള്ളി സു​രേ​ന്ദ്ര​ൻ പി​ള്ള, ഒ.​ബി. രാ​ജേ​ഷ്, പി.​മോ​ഹ​ൻ​ലാ​ൽ, ചാ​ലൂ​ക്കോ​ണം അ​നി​ൽ കു​മാ​ർ,

സെ​ക്ര​ട്ട​റി​മാ​രാ​യ ശി​വ​പ്ര​സാ​ദ് ആ​ദി​നാ​ട്, രാ​ജേ​ഷ് ആ​ദി​നാ​ട്, ജ​ഗ​ദ​മ്മ, വ​സ​ന്ത​കു​മാ​രി, മ​ഞ്ജു, മോ​ഹ​ൻ​ലാ​ൽ, ര​മ​ണ​ൻ പി​ള്ള, വി​ജ​യ​ൻ ചെ​ങ്ങ​മ്മ​നാ​ട്, ദി​ലീ​പ് ക​ട​മ്പ​നാ​ട്, വി​നോ​ദ് വി​ല്ലി​യ​ത്തു, മു​നീ​ർ ബാ​നു, അ​യ​ത്തി​ൽ വി​ക്ര​മ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌