കൊട്ടാരക്കരയിൽ മെ​റി​റ്റ് അ​വാ​ർ​ഡ് ദാ​നം ഇ​ന്ന്
Sunday, July 7, 2024 6:39 AM IST
കൊ​ട്ടാ​ര​ക്ക​ര: മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ മെ​റി​റ്റ് അ​വാ​ർ​ഡു​ദാ​നം ഇ​ന്ന് ന​ട​ക്കും.
കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി പ്ര​തി​ഭ​ക​ളെ സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​നു​മോ​ദി​ക്കും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണ്‍ മ​ര്‍​ത്തോ​മാ ജൂ​ബി​ലി മ​ന്ദി​രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന പ്ലാ​നിം​ഗ് ബോ​ര്‍​ഡ് അം​ഗം സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര വി​ശി​ഷ്ട അ​തി​ഥി​യാ​കും. കേ​ര​ളാ ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സ​ജി​ഗോ​പി​നാ​ഥ് കേ​ര​ളാ സ്റ്റാ​ര്‍​ട്ട് അ​പ്പ് മി​ഷ​ന്‍ സി​ഇ​ഒ അ​നൂ​പ്, അം​ബി​ക, കേ​ര​ളാ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ പ്രൊ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എ​സ്. അ​യൂ​ബ് എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ​വേ​ഷ​ണ ബി​രു​ദം നേ​ടി​യ​വ​ര്‍, യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ​ക​ളി​ല്‍ റാ​ങ്ക് നേ​ടി​യ​വ​ര്‍, എ​സ്എ​സ്എ​ല്‍​സി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ​വ​ര്‍, സി​ബി​എ​സ്‌ഇ, ​ഐ​സി​എ​സ് സി ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക് നേ​ടി​യ​വ​ര്‍ ഉ​ള്‍​പ്പ​ടെ 1900 ത്തി​ല്‍​പ്പ​രം വി​ദ്യാ​ര്‍​ഥി പ്ര​തി​ഭ​ക​ളെ​യാ​ണ് അ​നു​മോ​ദി​ക്കു​ന്ന​ത്.