പു​തുത​ല​മു​റ വാ​യ​ന​യി​ൽ ല​ഹ​രി ക​ണ്ടെ​ത്തണം: സി.​ആ​ർ. മ​ഹേ​ഷ്‌ എം​എ​ൽ​എ
Monday, July 8, 2024 6:16 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : രാ​സ​ല​ഹ​രി​യു​ടെ മാ​യി​ക​ലോ​ക​ത്ത് അ​ഭി​ര​മി​ക്കു​ന്ന പു​തു​ത​ല​മു​റ വാ​യ​ന​യി​ൽ ല​ഹ​രി ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് സി.​ആ​ർ. മ​ഹേ​ഷ്‌ എം​എ​ൽ​എ.

സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു​ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം.​

അ​റി​വും വി​ജ്ഞാ​ന​വും വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ ലോ​കം സാ​ധ്യ​മാ​ക്കു​ന്ന​തി​നും വാ​യ​ന ഏ​റെ​ഗു​ണം​ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് സു​മ​ൻ​ജി​ത് മി​ഷ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.​

ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ​പി.​ബി.​ ശി​വ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​ വി​ജ​യ​കു​മാ​ർ ഐ.​വി.​ദാ​സ് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​

ച​ട​ങ്ങി​ൽ ഗ്ര​ന്ഥ​ശാ​ല​യി​ലെ മി​ക​ച്ച വാ​യ​ന​ക്കാ​ര​നു​ള്ള പു​ര​സ്‌​കാ​രം ത​റ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പി.​ ച​ന്ദ്ര​ന് സ​മ്മാ​നി​ച്ചു.​ സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് ഡ​യ​റ​ക്ട​ർ വി.​ അ​ര​വി​ന്ദ​കു​മാ​ർ, ചാ​ച്ചാ​ജി പ​ബ്ലി​ക് സ്കൂ​ൾ ഡ​യ​റ​ക്ട​ർ ആ​ർ.​ സ​ന​ജ​ൻ, ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി വി.​ആ​ർ.​ ഹ​രി​കൃ​ഷ്ണ​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ്. എ,​ മ​നു​മോ​ഹ​ൻ, സു​നി​ൽ പൂ​മു​റ്റം, നി​വ , ലൈ​ബ്രേ​റി​യ​ൻ സു​മി​സു​ൽ​ത്താ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.