ദൃ​ശ്യാ​വി​ഷ്കാ​രം ഒ​രു​ക്കി സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ല
Sunday, July 7, 2024 6:39 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ മു​പ്പ​താം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ച്ചാ​ജി പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ബ​ഷീ​ർ ക​ഥ​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം ശ്ര​ദ്ധേ​യ​മാ​യി.

പ്രേ​മ​ലേ​ഖ​നം, ബാ​ല്യ​കാ​ല​സ​ഖി, പാ​ത്തു​മ്മ​യു​ടെ ആ​ട്, മ​തി​ലു​ക​ൾ എ​ന്നീ കൃ​തി​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് അ​ര​ങ്ങ​ത്ത് എ​ത്തി​ച്ച​ത്. ബ​ഷീ​റാ​യി അ​ദി​നാ​ൻ​താ​ജ്, പാ​ത്തു​മ്മ​യാ​യി കാ​ർ​ത്തി​ക. ബി. ​എ, നാ​രാ​യ​ണി​യാ​യി പി.​വി. ആ​ർ​ദ്ര, ഒ​റ്റ​ക്ക​ണ്ണ​ൻ പോ​ക്ക​റാ​യി ആ​ർ.​പി. ദീ​ക്ഷ​ൻ, എ​ട്ടു​കാ​ലി മ​മ്മൂ​ഞ്ഞാ​യി എ.​എ​സ്. ദ്രു​പ​ദ്, സു​ഹ​റ​യാ​യി മ​ൻ​ഹ​ബു​ഖാ​രി എ​ന്നി​വ​ർ വേ​ഷ​മി​ട്ടു.
അ​നു​സ്മ​ര​ണ പ​രി​പാ​ടി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി. ​വി​ജ​യ​കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് സു​മ​ൻ​ജി​ത് മി​ഷ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ചാ​ച്ചാ​ജി പ​ബ്ലി​ക് സ്കൂ​ൾ ഡ​യ​റ​ക്ട​ർ ആ​ർ. സ​ന​ജ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി വി.​ആ​ർ.​ഹ​രി​കൃ​ഷ്ണ​ൻ, ലൈ​ബ്രേ​റി​യ​ൻ സു​മി സു​ൽ​ത്താ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ദി​ൽ നി​സാ​ർ, എ​സ്.​എ. നി​വ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷം​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.