നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീമിന്‍റെ ഭ​വ​ന നി​ര്‍​മാ​ണം മാ​തൃ​കാ​പ​രം : കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍
Sunday, July 7, 2024 6:39 AM IST
കൊ​ല്ലം : സം​സ്ഥാ​ന​ത്താ​കെ 315 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മാ​തൃ​കാ​പ​ര​വും പ്ര​ശം​സി​ക്ക​പ്പെ​ടേ​ണ്ട​തു​മാ​ണെ​ന്ന് മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍.

കോ​യി​ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ്‌​നേ​ഹ​ഭ​വ​നം പ​ദ്ധ​തി​യു​ടെ താ​ക്കോ​ല്‍ കൈ​മാ​റ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ട്ടി​ക​ള്‍ മു​ന്‍​കൈ എ​ടു​ത്ത് ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ താ​ത്പ​ര്യം അ​വ​രു​ടെ ഉ​ള്ളി​ല്‍ ഉ​ണ്ടാ​വാ​ന്‍ കാ​ര​ണ​മാ​കു​ന്നു. ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ര​ണ്ടാ​യി​രം കോ​ടി ചെ​ല​വി​ല്‍ സം​സ്ഥാ​ന​മാ​കെ അ​ഞ്ച് ല​ക്ഷം വീ​ടു​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​മി​ച്ച് ന​ല്കു​ന്ന​തി​നോ​ടൊ​പ്പ​മാ​ണ് ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​മൂ​ഹ​ത്തി​ല്‍ മാ​റ്റം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റ് നി​ര്‍​മി​ച്ചു ന​ല്‍​കി​യ വീ​ടി​ന്‍റെ താ​ക്കോ​ല്‍ മ​ന്ത്രി കൈ​മാ​റി.

ടി​കെ​എം ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ടി.​കെ. ഷ​ഹാ​ല്‍ ഹ​സ​ന്‍ മു​സ​ലി​യാ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി.​വി. പ്ര​ദീ​പ്, അ​ക്കാ​ദ​മി​ക്ക് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ.​ആ​ര്‍. സു​രേ​ഷ് കു​മാ​ര്‍, നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം സ്റ്റേ​റ്റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. എ​ന്‍. അ​ന്‍​സാ​ര്‍, സ്റ്റേ​റ്റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ജേ​ക്ക​ബ് ജോ​ണ്‍, ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ​സ്.‌​എ​സ്. അ​ഭി​ലാ​ഷ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ര്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.