ജി​ല്ല​യി​ൽ വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട യു​വാ​വ് പി​ടി​യി​ൽ
Friday, July 5, 2024 6:12 AM IST
കൊ​ല്ലം: സി​റ്റി പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ 2.825 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കി​ളി​കൊ​ല്ലൂ​ർ കോ​യി​ക്ക​ൽ ശാ​സ്താ​ന​ഗ​ർ-29 ആ​ന​ന്ദ വി​ലാ​സ​ത്തി​ൽ അ​ക്ബ​ർ​ഷാ (39) ആ​ണ് കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘ​വും കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കി​ളി​കൊ​ല്ലൂ​ർ കൊ​പ്പാ​റ​മു​ക്കി​ന് സ​മീ​പം പ്ര​തി താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നാ​ണ് 2.825 കി​ലോ​ഗ്രാം ക​ഞ്ചാ​വും ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പോ​ളി​ത്തീ​ൻ ക​വ​റു​ക​ളും ത്രാ​സും പി​ടി​കൂ​ടി​യ​ത്.

കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​നി​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ വൈ​ശാ​ഖ്, സ​ന്തോ​ഷ്കു​മാ​ർ സി​പി​ഒ ഷ​ണ്‍​മു​ഖ​ദാ​സ്, ഡോ​യ​ൽ എ​ന്നി​വ​രും ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ ബൈ​ജു ജ​റോം, എ​സ്പി​ഒ​മാ​രാ​യ മ​നു, സീ​നു, സ​ജു, സു​നി​ൽ, രി​പു, ര​തി​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.