നി​ത്യ​സ​ഹാ​യ മാ​താ ഹൈ​സ്കൂ​ളി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്
Friday, July 5, 2024 6:12 AM IST
കൊ​ട്ടി​യം: നി​ത്യ​സ​ഹാ​യ മാ​താ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ര​ണ്ടാ​മ​ത് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഔ​ട്ട്‌ പ​രേ​ഡ് ആ​ൻ​ഡ് മെ​റി​റ്റ് ഡേ 2024 ​ചാ​ത്ത​ന്നൂ​ർ അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ ഓ​ഫ് പോ​ലീ​സ് ബി​ജു വി ​നാ​യ​ർ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

മി​ക​ച്ച കേ​ഡ​റ്റു​ക​ൾ​ക്കും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും ച​ട​ങ്ങി​ൽ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. കൊ​ട്ടി​യം എ​സ് എ​ച്ച് ഒ. ​വി.​എ​സ്. വി​പി​ൻ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ട്ടി​യം സ​ബ്ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ​കു​മാ​ർ സ​ത്യ വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്തു.

എ​സ്പി സി​എ ഡി​എ​ൻ ഒ. ​ബി. രാ​ജേ​ഷ്, എ​എ​ൻ​ഒ വൈ. ​സാ​ബു, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷ​ഹീ​ർ, പ്ര​ഥ​മ അ​ധ്യാ​പി​ക ജൂ​ഡി​ത് ല​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ൻ​സ​ർ, ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​സ്റ്റേ​റ്റ് എ​ക്സി​കു​ട്ടീ​വ് അം​ഗം അ​നി​ത സു​നി​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം രേ​ഖ സി ​ച​ന്ദ്ര​ൻ, ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളാ​യ പ്ര​ദീ​പ് വൈ​ഗ,

ക​സ്തൂ​ർ​ബാ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ജോ​യ​ൽ, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​സ്മി ഫ്രാ​ങ്ക് ലി​ൻ, എ​യ്ഞ്ച​ൽ, ര​മ്യ എ​ന്നി​വ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് എ​ൻ​എ​സ്എം ഡേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.