ട്രെ​യി​ൻ ഇ​ടി​ച്ച് മ​ധ്യ​വ​യ​സ്ക മ​രി​ച്ചു
Saturday, July 6, 2024 10:19 PM IST
കൊ​യി​ലാ​ണ്ടി: ട്രെ​യി​ൻ ഇ​ടി​ച്ച് മ​ധ്യ​വ​യ​സ്ക മ​രി​ച്ചു. കൊ​യി​ലാ​ണ്ടി ബീ​ച്ചി​ൽ ക​മ്പി​കൈ പ​റ​മ്പി​ൽ റീ​ത്ത (55) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ കൊ​യി​ലാ​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

കൊ​യി​ലാ​ണ്ടി ഫി​ഷ​റീ​സ് ഓ​ഫീ​സി​ൽ പോ​യി തി​രി​ച്ച് വ​രു​ന്പോ​ൾ ഗ​രീ​ബ് ര​ഥ് ലോ​ക​മാ​ന്യ​തി​ല​ക് ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​ൻ. മ​ക്ക​ൾ: ല​റീ​ന, ല​റീ​ഷ്. മ​രു​മ​ക്ക​ൾ: ജ​യ​ന​ന്ത​ൻ, ദി​ൽ​ന. കൊ​യി​ലാ​ണ്ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.