ബാസ്കറ്റ്: കേരളത്തിനു ജയം
Wednesday, January 8, 2025 11:48 PM IST
ഭാവ്നഗർ (ഗുജറാത്ത്): 74-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള പുരുഷന്മാർക്കു ജയം. കേരളം 63-52ന് സർവീസസിനെ കീഴടക്കി തങ്ങളുടെ ആദ്യജയം സ്വന്തമാക്കി.അവസാന ലീഗ് റൗണ്ടിൽ ഡൽഹിയാണ് കേരളത്തിന്റെ എതിരാളികൾ.
18 പോയിന്റും 6 അസിസ്റ്റും 12 റീബൗണ്ടുമായി സെജിൻ മാത്യു, 17 പോയിന്റും 14 റീബൗണ്ടുകളും രണ്ടു ബ്ലോക്കുകളുമായി ജോഷ്വ സുനിൽ ഉമ്മൻ, 14 പോയിന്റും 11 റീബൗണ്ടുകളും നേടി ഗ്രിഗോ മാത്യു എന്നിവരുടെ പ്രകടനമാണ് കേരളത്തിനു ജയം സമ്മാനിച്ചത്.