കിവീസിനു ജയം, പരന്പര
Wednesday, January 8, 2025 11:48 PM IST
ഹാമിൽട്ടൻ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ന്യൂസിലൻഡിന് 113 റണ്‍സ് ജയം. സെഡോൻ പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 37 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 255 റണ്‍സ് എടുത്തു.
മറുപടി ബാറ്റിംഗിനറങ്ങിയ ശ്രീലങ്കയ്ക്ക് പിടിച്ചുനിൽക്കാനായില്ല. 30.2 ഓവറിൽ 142ന് പുറത്തായി. ന്യൂസിലൻഡിനായി 63 പന്തിൽ 79 റണ്‍സ് നേടിയ രചിൻ രവീന്ദ്രയാണ് കളിയിലെ താരം.
ശ്രീലങ്കയുടെ സ്പിന്നർ മഹീഷ് തീക്ഷ്ണ ഹാട്രിക്ക് വിക്കറ്റ് സ്വന്തമാക്കി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരന്പര ന്യൂസിലൻഡ് 2-0ന് സ്വന്തമാക്കി. ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 11ന് ഓക്ലൻഡിലാണ് മൂന്നാം മത്സരം. സ്കോർ: ന്യൂസിലൻഡ്: 37 ഓവർ 255/9. ശ്രീലങ്ക: 30.2 ഓവർ 142.