ഗണ്ണേഴ്സിനെ ഞെട്ടിച്ച് ന്യൂകാസിൽ
Wednesday, January 8, 2025 11:48 PM IST
ലണ്ടൻ: ഇംഗ്ലീഷ് കാരബാവൊ കപ്പ് (ലീഗ് കപ്പ്) ഫുട്ബോളിന്റെ ആദ്യപാദ സെമിയിൽ ആഴ്സണലിനെ 0-2നു വീഴ്ത്തി ന്യൂകാസിൽ യുണൈറ്റഡ്. അലക്സാണ്ടർ ഇസാക്ക് (37’), ആന്റണി ഗോർഡൻ (51’) എന്നിവരായിരുന്നു ന്യൂകാസിലിനു വേണ്ടി ഗോൾ സ്വന്തമാക്കിയത്.
1954-55 സീസണിനുശേഷം ഒരു സുപ്രധാന ട്രോഫി എന്നതിലേക്കാണ് ന്യൂകാസിൽ ചുവടുവയ്ക്കുന്നത്. ഫെബ്രുവരി ആറിനാണ് രണ്ടാംപാദ സെമി.